സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ജൂലൈ 31ന് അര്‍ധരാത്രി വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം. തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധന സമയത്ത് കടലിൽ പോകാം. അതേസമയം, ഇരട്ട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം നിരോധിച്ചു. വലിയ വള്ളങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന കരിയര്‍ വള്ളങ്ങള്‍ കൊണ്ടുപോകുന്നതിലും നിയന്ത്രണമുണ്ട്.

നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഹാര്‍ബറുകളിലും ഫിഷ് ലാന്‍ഡിങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ബങ്കുകളുടെ പ്രവര്‍ത്തനവും ഇന്നു മുതല്‍ നിലക്കും. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട്’ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 09.06.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

Next Story

സിഐടിയു കോഴിക്കോട്നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു

Latest from Main News

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്. യാത്രക്കാര്‍ക്ക് വിപണി വിലയേക്കാള്‍ ഒരു രൂപ കുറവില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കുപ്പിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതി. യാത്രാ ഇടവേളകളില്‍

സംസ്ഥാനത്തെ എല്ലാ ബവ്കോ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡിപ്പോസിറ്റ് സ്കീം നടപ്പിലാക്കുന്നു

സംസ്ഥാനത്തെ എല്ലാ ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡിപ്പോസിറ്റ് സ്കീം നടപ്പിലാക്കുന്നു. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ പത്ത് വീതം ബവ്കോ

പുതുവത്സരത്തില്‍ പൊലീസ് തലപ്പത്ത് വിപുലമായ മാറ്റങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

പുതുവത്സരത്തില്‍ പൊലീസ് തലപ്പത്ത് വിപുലമായ മാറ്റങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. അഞ്ച് ഡിഐജിമാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാനകയറ്റം നല്‍കി. വിജിലന്‍സ്

31/12/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

31/12/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിയമസഭാ സമ്മേളനം പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു

താമരശ്ശേരിയിൽ മാലിന്യ സംസ്കരണ ഫാക്ടറിയിൽ തീപിടിത്തം

താമരശ്ശേരിയിൽ എലോക്കരയിൽ മാലിന്യ സംസ്കരണ ഫാക്ടറിയിൽ തീപിടിത്തം. പ്ലാൻ്റും കെട്ടിടവും കത്തി നശിച്ചു. പുലർച്ചെ 3.30 ഓടെയാണ് സംഭവം. തീപിടിത്തത്തിൽ ആളപായങ്ങളില്ല.