റാണി പബ്ലിക്‌ സ്കൂളിൽ നഴ്സറി പ്രവേശനോത്സവ വിരുന്ന് ആസ്വാദ്യകരം

വടകര : റാണി പബ്ലിക്‌ സ്കൂളിൽ നഴ്സറി പ്രവേശനോത്സവ വിരുന്ന് ആസ്വാദ്യകരം. റാണി റോബോട്ടിക് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്ന ‘ഇവോൾവർ റോബോട്ടിക്ക് ടീം നിർമ്മിച്ച ഇവോ 1.0 എന്ന റോബോട്ടിക്കാണ് കുട്ടികളെ സ്വീകരിച്ചത്. സീനിയർ വിദ്യാർഥിനികൾ അവതരിപ്പിച്ച സ്വാഗത നൃത്തവും വിവിധ കലാപരിപാടികളും അരങ്ങേറി. പ്രിൻസിപ്പൽ ഗീതാലക്ഷ്മി സത്യനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് സബീഷ് കുന്നങ്ങോത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ സെക്രട്ടറി വി. ആർ. പ്രതാപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ.വി.ആർ സ്വരൂപ്, പി ടി എ മെമ്പർ പ്രിയങ്ക, ചിത്ര, രമ്യ, അഞ്ജലി, നഴ്സറി ഹെഡ്മിസ്ട്രസ്, പ്രവിത, മറ്റ് അധാപികമാർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Leave a Reply

Your email address will not be published.