ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ് കമ്മ്യുണിക്കേഷൻസ് ലിമിറ്റഡ് മികവിനായൊരു ലാപ്ടോപ്പ് പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം കോഴിക്കോട് നടക്കാവ് വൊക്കേഷണൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു

/

സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ് കമ്മ്യുണിക്കേഷൻസ് ലിമിറ്റഡ് മികവിനായൊരു ലാപ്ടോപ്പ് പദ്ധതി സംഘടിപ്പിച്ചു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടപ്പിലാക്കാൻ തയ്യാറെടുക്കുന്ന പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം കോഴിക്കോട് നടന്നു. കേബിൾ ടി വി, ഫൈബർ ബ്രോഡ്ബാൻഡ്, ഇന്റർനെറ്റ് സേവന രംഗത്ത് മുപ്പത് വർഷത്തിൽ ഏറെയായി മുൻ നിര സേവനദാതാവായ ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ് കമ്മ്യുണിക്കേഷൻസ് ലിമിറ്റഡ് സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സൗജന്യ ലാപ് ടോപ് വിതരണ പദ്ധതി – മികവിനായൊരു ലാപ് ടോപ് ന്റെ ആദ്യ ഘട്ട ഉദ്ഘാടനം കോഴിക്കോട് നടക്കാവ് ഗവ.വൊക്കേഷണൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങ് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുമായി തെരെഞ്ഞെടുക്കപ്പെട്ട 49 വിദ്യാർത്ഥികൾക്കാണ് ലാപ് ടോപ്പുകൾ വിതരണം ചെയ്തത്. വിവരസാങ്കേതിക വിദ്യ രംഗം ചടുലമായ വൈവിദ്ധ്യങ്ങൾ കാഴ്ചവെക്കുന്ന കാലത്ത് വിദ്യാർത്ഥികളുടെ ശോഭനമായ ഭാവി ലക്ഷ്യം വെച്ചാണ് ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ് കമ്മ്യുണിക്കേഷൻസ് ലിമിറ്റഡ് സി എസ് ആർ പദ്ധതിയിൽ ഉൾപ്പെടുത്തി മികവിനായൊരു ലാപ് ടോപ് ആശയം യാഥാർഥ്യമാക്കുന്നത്.
കോഴിക്കോട് നടന്ന ഒന്നാം ഘട്ട മികവിനായൊരു ലാപ്ടോപ്പ് വിതരണ ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഏഷ്യാനെറ്റ്‌ സാറ്റലൈറ്റ് കമ്മ്യുണിക്കേഷൻസ് ലിമിറ്റഡ് എച് ആർ ഹെഡ് ഡി രവീന്ദ്രനാഥ്, കമ്പിനി സെക്രട്ടറി ജോബി മാത്യു, പബ്ലിക് റിലേഷൻസ് ചീഫ് മാനേജർ ലംബോധരൻ നായർ, മാതൃഭൂമി ചെയർമാൻ – മാനേജിങ് എഡിറ്റർ പി വി ചന്ദ്രൻ, മലയാള മനോരമ സീനിയർ കോർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ, ബി ജെ പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. പ്രകാശ് ബാബു, ലയൺസ് ക്ലബ് ഇന്റർനാഷ്ണൽ വൈസ് ഗവർണർ ലയൺ രവി ഗുപ്ത, കാലിക്കറ്റ് ചേമ്പർ ഓഫ് കോമെഴ്‌സ് & ഇൻഡസ്ട്രീസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിനീഷ് വിദ്യാദരൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ഏഷ്യാനെറ്റ്‌ മാർക്കറ്റിംഗ് എവിപി ജയറാം മേനോൻ, ഏഷ്യാനെറ്റ്‌ ബിസിനസ്സ് ഡെവലപ്പ്മെന്റ് മാനേജർമാരായ വി. ഇ സുരേഷ്, പി സജീവ് കുമാർ, മാത്യു ജോർജ്, ഏഷ്യാനെറ്റ്‌ ടെക്നിക്കൽ ഹെഡ് ഉണ്ണികൃഷ്ണൻ വി. എം, എം രതീശൻ ഏഷ്യാനെറ്റ്‌ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

റാണി പബ്ലിക്‌ സ്കൂളിൽ നഴ്സറി പ്രവേശനോത്സവ വിരുന്ന് ആസ്വാദ്യകരം

Next Story

കൊല്ലം ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി കോളേജില്‍ കോഷന്‍ ഡെപ്പോസിറ്റ് വിതരണം

Latest from Local News

ബാലുശ്ശേരി എകരൂലിൽ ഇതര സംസ്ഥാന തൊഴിലാളി കത്തിക്കുത്തേറ്റ് മരിച്ചു

ബാലുശ്ശേരി എകരൂലിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്തുണ്ടായ അടിപിടിയിൽ ഒരാൾ കത്തിക്കുത്തേറ്റ് മരിച്ചു ജാർഖണ്ഡ് സ്വദേശി പരമേശ്വർ (25) ആണ് മരിച്ചത് രാത്രി

ബസില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചയാള്‍ അറസ്റ്റില്‍

എലത്തൂര്‍ : ബസ് യാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആളെ എലത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ

എലത്തൂരിൽ നിർത്തിയിട്ട കാർ കത്തി നശിച്ചു

എലത്തൂർ : എലത്തൂർ പുതിയ നിരത്ത് മീൻ മാർക്കറ്റിനുസമീപം റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ഞായർ രാത്രി എട്ടരയോടെയാണ് സംഭവം.വൈകിട്ട് നാലരയോടെയാണ്

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ചെങ്ങോട്ടുകാവിൽ പ്രതിഷേധ സംഗമവും , കുറ്റപത്രസമർപ്പണവും നടത്തി

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ചെങ്ങോട്ടുകാവിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് എൽ ഡി എഫ് ഭരണസമിതിക്കെതിരെ ജനകീയ

ഇന്ന് നാല് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത, രണ്ട് ജില്ലകളിൽ നേരിയ മഴ

കേരളത്തിൽ ഇന്ന് നാലുജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. രാവിലെ 10 മണിവരെ രണ്ട് ജില്ലകളിൽ