ട്രോളിംഗ് നിരോധന മുന്നൊരുക്കങ്ങൾ; ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ കടൽ പട്രോളിംഗ് നടത്തി

ഇന്ന് (ജൂൺ 9) അർദ്ധരാത്രി മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ജില്ലയിലെ മുന്നൊരുക്കങ്ങൾ, കടൽ പ്രക്ഷുബ്‌ദമാകുന്ന സാഹചര്യത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയ സുരക്ഷ മുൻകരുതലുകൾ എന്നിവ നിരീക്ഷിക്കുന്നതിന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിൻ്റെ നേതൃത്വത്തിൽ പുതിയാപ്പ ഹാർബർ കേന്ദ്രീകരിച്ച് കടൽ പട്രോളിംഗ് നടത്തി. കടലിലെ മത്സ്യ സമ്പത്തിൻ്റെ സുസ്ഥിരവികസനത്തിനായി കേരള മത്സ്യബന്ധന നിയന്ത്രണ നിയമത്തിൻ്റെ ഭാഗമായി മത്സ്യങ്ങളുടെ പ്രജനന കാലമായ മൺസൂൺ സമയത്ത് മത്സ്യ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനും അമിത ചൂഷണം തടയുന്നതിനുമായാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.

മത്സ്യബന്ധന യാനങ്ങളുടെ പരിശോധനയിൽ, രജിസ്ട്രേഷൻ നമ്പറും സ്പെഷ്യൽ പെർമിറ്റും ഇല്ലാതെ മത്സ്യബന്ധനം നടത്തിയ കൊമ്പൻ എന്ന മത്സ്യബന്ധന ബോട്ട് കസ്റ്റഡിയിലെടുക്കുകയും രണ്ടരലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി അനീഷ്, അസ്സി. ഫിഷറീസ് ഡയറക്‌ടർ സുനീർ വി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പി കെ ആതിര എന്നിവർ ഉൾപ്പെട്ട സംഘമാണ് പെട്രോളിംഗ് നടത്തിയത്. തുടർന്ന് നടത്തിയ ഹാർബർ സന്ദർശനത്തിൽ നഗരസഭാ കൗൺസിലർ മോഹൻദാസ്, ഹാർബർ മാനെജ്മെൻ്റ് സൊസൈറ്റി പ്രതിനിധി ദേവദാസൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കീഴ്പ്പയ്യൂരിൽ അമ്മ സദസ്സ് സംഘടിപ്പിച്ചു

Next Story

നടേരിക്കടവ് പാലത്തിന്റെ പ്രവൃത്തി  ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു

Latest from Local News

വർഗീയ പരാമർശങ്ങൾ സമൂഹത്തിൻ്റെ തകർച്ചക്ക് കാരണമാകും : വിസ്ഡം

ബാലുശ്ശേരി : സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയ, സാമുദായിക നേതാക്കൾ നടത്തുന്ന പരാമർശങ്ങൾ ഒരു സമൂഹത്തിൻ്റെ തകർച്ചക്ക് ഇടയാക്കുമെന്നത് വിസ്മരിക്കരുതെന്ന് ബാലുശ്ശേരിയിൽ

യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

കാപ്പാട് :കല്ലായിലുള്ള സുഹൃത്തിൻ്റെ വീട്ടിനടുത്തുള്ള നീന്തൽ കുളത്തിൽ നീന്തൽ പഠിക്കവെ കാട്ടിലെ പീടിക സൈൻ വീട്ടിൽ താമസിക്കും പാടത്തോട് ഉമ്മർകോയുടെയും കാരാട്ട്

വഴികാണിച്ച് കുടുംബശ്രീ; വളയം പിടിപ്പിച്ച് വനിത സംരംഭകരുടെ സ്വപ്‌നയാത്ര

സ്ത്രീകള്‍ സ്വന്തമായി തുടങ്ങാനും നടത്തിക്കൊണ്ടുപോകാനും മടികാണിക്കുന്ന ഡ്രൈവിങ് സ്‌കൂളെന്ന സംരംഭം നിശ്ചയദാര്‍ഢ്യത്തോടെ ഏറ്റെടുത്ത് വിജയകരമായി മന്നോട്ടുകൊണ്ടുപോകുകയാണ് അത്തോളി സ്വദേശികളായ നാല് വനിതകള്‍.

കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി ഇരുപത്തിയാറാമത് കാർഗിൽ ദിനം ആചരിച്ചു

കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി ഇരുപത്തിയാറാമത് കാർഗിൽ ദിനം ആചരിച്ചു. ഈശ്വരപ്രാർത്ഥനയോടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും

കനത്ത മഴയിൽ നീരൊഴുക്ക് ശക്തമായി കക്കയം ഡാമിൻ്റെ രണ്ട് ഷട്ടറുകൾ ഉയർത്തി

കനത്ത മഴയിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് കക്കയം ഡാമിലെ ജലനിരപ്പ് റെഡ് അലേർട്ട് ലെവലായ 2485.24 അടിയെക്കാൾ ഉയർന്ന് 2487 അടിയിൽ