പ്ലസ് വണ്‍, വിഎച്ച്എസ്ഇ രണ്ടാം അലോട്മെന്റ് ഇന്ന് (തിങ്കളാഴ്ച) പ്രസിദ്ധീകരിക്കും

പ്ലസ് വണ്‍, വിഎച്ച്എസ്ഇ രണ്ടാം അലോട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിച്ചവര്‍ക്ക് ചൊവ്വാഴ്ച രാവിലെ 10-നും ബുധനാഴ്ച വൈകീട്ട് അഞ്ചിനും ഇടയിൽ സ്‌കൂളില്‍ ചേരണം. താത്കാലിക പ്രവേശനം, ആദ്യ അലോട്മെന്റിനുശേഷം മിച്ചമുള്ള സീറ്റുകള്‍ എന്നിവ പരിഗണിച്ചാണ് രണ്ടാം അലോട്മെന്റ്.

ചൊവ്വാഴ്ച രണ്ടാം അലോട്മെന്റ് നടത്താനാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പ് നിശ്ചയിച്ചിരുന്നത്. പ്രവേശനനടപടി സമയബദ്ധമായി പൂര്‍ത്തിയാക്കാനും വിദ്യാര്‍ഥികള്‍ക്ക് തയ്യാറെടുപ്പിനുള്ള സമയം നല്‍കാനുമാണ് ഒരുദിവസം മുന്‍പുതന്നെ അലോട്മെന്റ് പ്രസിദ്ധപ്പെടുത്തുന്നത്. പ്ലസ് വണ്‍ ആദ്യ അലോട്മെന്റില്‍ 2,49,540 പേരാണ് ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ 1,21,743 കുട്ടികള്‍ സ്ഥിരംപ്രവേശനം നേടി. 99,526 പേര്‍ താത്കാലിക പ്രവേശനവും. അലോട്മെന്റ് ലഭിച്ചിട്ടും 27,077 പേര്‍ സ്‌കൂളില്‍ ചേര്‍ന്നില്ല. ഒന്നിലധികം ജില്ലകളില്‍ അപേക്ഷിച്ചവര്‍ താത്പര്യമില്ലാത്ത ജില്ലകളിയിലെ അലോട്മെന്റ് ഉപേക്ഷിക്കുന്നതിനാലും മറ്റു ചിലര്‍ വിഎച്ച്എസ്ഇയില്‍ പ്രവേശനം നേടുന്നതിനാലുമാണിത്.

അപേക്ഷയിലെ അപാകത കാരണം 1,152 പേരുടെ അലോട്മെന്റ് റദ്ദായി. രണ്ടിനങ്ങളിലുമായി മിച്ചമുള്ള 28,229 സീറ്റുകള്‍ രണ്ടാം അലോട്മെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ അലോട്മെന്റിനുശേഷം 69,034 സീറ്റുകള്‍ ഒഴിവുണ്ടായിരുന്നു. ഇതില്‍ നിശ്ചിത ശതമാനം സീറ്റുകള്‍കൂടി രണ്ടാം അലോട്മെന്റില്‍ പരിഗണിച്ചു.  വിഎച്ച്എസ്ഇ ആദ്യ അലോട്മെന്റില്‍ 25,135 പേരാണ് ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ 13,926 കുട്ടികള്‍ പ്രവേശനം നേടി. തിങ്കളാഴ്ച പ്രസിദ്ധീകരിക്കുന്ന രണ്ടാം അലോട്മെന്റില്‍ 11,860 പേരുണ്ട്. വിഎച്ച്എസ്ഇയിലെ ആകെ മെറിറ്റ് സീറ്റുകള്‍ 30,600 ആണ്. ആകെ അപേക്ഷകള്‍-48,000.മൂന്നാം അലോട്മെന്റ് 16-നു പ്രസിദ്ധീകരിക്കും. 18-നു ക്ലാസ് തുടങ്ങും.

Leave a Reply

Your email address will not be published.

Previous Story

ഇക്കഴിഞ്ഞ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ഭക്തരുടെ പക്കല്‍ നിന്നും ശബരിമലയില്‍ നഷ്ടപ്പെട്ട 102 പേരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി തിരികെ നല്‍കി പമ്പ പൊലീസ്

Next Story

അത്തോളി തോരായി പുത്തലത്ത് പാറുക്കുട്ടിയമ്മ അന്തരിച്ചു

Latest from Main News

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമെന്ന് സൈബര്‍ പൊലീസിന്റെ മുന്നറിയിപ്പ്

വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന തട്ടിപ്പുകള്‍ വ്യാപകമാകുന്നെന്ന് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വ്യക്തിഗതവിവരങ്ങള്‍ കൈക്കലാക്കല്‍,

രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വാഴ്ചകളില്‍ ക്ലിനിക്

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. അക്രമകാരികളായ മൃഗങ്ങളെ

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് കാപ്പാട് കടപ്പുറത്ത്

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിൽ കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് കാപ്പാട് കടപ്പുറത്ത്.  ഡെസ്റ്റിനേഷൻ വെഡിങ്ങിൻ്റെ ഭാഗമായി