നടേരിക്കടവ് പാലത്തിന്റെ പ്രവൃത്തി  ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു

/

കീഴരിയൂർ പഞ്ചായത്തിനെയും കൊയിലാണ്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. 27.47 കോടി രൂപ ചെലവിലാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുക. കേരള റോഡ് ഫണ്ട് ബോർഡിനാണ് നടേരിക്കടവ് പാലം നിർമാണത്തിന്റെ മേൽനോട്ട ചുമതല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പാലം നിർമാണം കരാർ എടുത്തത്.

 

ചടങ്ങിൽ ടി പി രാമകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട്, കീഴരിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ നിർമല, നഗരസഭ ഉപാധ്യക്ഷൻ കെ സത്യൻ,  പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ എം സുനിൽ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഇ കെ അജിത്, ജില്ല പഞ്ചായത്തംഗം എം പി ശിവാനന്ദൻ, നഗരസഭ കൗൺസിലർ ലിൻസി ഒരക്കാട്ടുപുറത്ത്, ബ്ലോക്ക് അംഗം

സുനിത ബാബു പഞ്ചായത്തംഗങ്ങളായ അൽസരാഗ, കെ സി രാജൻ, കെ ആർ എഫ് ബിഎക്സിക്യൂട്ടീവ് എൻജിനീയർ പി ബി ബൈജു, മുൻ എംഎൽഎമാരായ പി വിശ്വൻ, കെ ദാസൻ, അസി. എക്സിക്യുട്ടീവ് എൻജിനിയർ പി.രജിന തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ട്രോളിംഗ് നിരോധന മുന്നൊരുക്കങ്ങൾ; ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ കടൽ പട്രോളിംഗ് നടത്തി

Next Story

സർവീസിൽ നിന്ന് വിരമിച്ച സഹയാത്രികന് തീവണ്ടിക്കൂട്ടത്തിന്റെ സ്നേഹാദരം

Latest from Main News

കോഴിക്കോട് നിന്നും വിനോദയാത്രയ്ക്ക് പോയ സംഘം നേപ്പാളിൽ കലാപത്തിനിടയിൽ കുടുങ്ങി

ന്യൂഡൽഹി : അയൽരാജ്യമായ നേപ്പാളിൽ ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ വിദേശകാര്യമന്ത്രാലയം യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് മുന്നറിയിപ്പ് നൽകി.കഠ്മണ്ഡുവിൽ പാർലമെന്റിനടക്കം

ദേശീയപാത വെങ്ങളം-അഴിയൂര്‍ റീച്ച്, സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

ദേശീയപാത വെങ്ങളം മുതല്‍ അഴിയൂര്‍ വരെയുള്ള റീച്ചില്‍ പ്രധാന ജങ്ഷനുകളിലെ സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് ജില്ലാ

നേപ്പാൾ സംഘർഷ മേഖലയിൽ മലയാളി ടൂറിസ്റ്റ് സംഘം കുടുങ്ങി കിടക്കുന്നു

സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ ഉടലെടുത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികള്‍ യാത്രമധ്യേ കുടങ്ങി കിടക്കുന്നു. നിരവധി മലയാളി

09/09/2025 മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് 

09/09/2025 മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ്  ജല്‍ ജീവന്‍ മിഷന്‍ പദ്ധതികൾക്ക് സാമ്പത്തിക സഹായം സംസ്ഥാനത്തെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്കായി

കഥകളി മേളാചാര്യ പുരസ്കാരം കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ക്ക്

കഥകളിച്ചെണ്ടയിലെ അനന്വയങ്ങളായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍, കോട്ടയ്ക്കല്‍ കുട്ടന്‍ മാരാര്‍, കലാമണ്ഡലം അച്യുണ്ണിപ്പൊതുവാള്‍, പല്ലശ്ശന ചന്ദ്രമന്നാടിയാര്‍ എന്നിവരുടെ സ്മരണാര്‍ത്ഥം നല്കിവരുന്ന കഥകളിമേളാചാര്യ പുരസ്കാരം