കോഴിക്കോട് രാമനാട്ടുകര – വെങ്ങളം ആറുവരിപ്പാത ഈ മാസം അവസാനത്തോടെ പൂർണമായും ഗതാഗതത്തിനു തുറക്കും

കോഴിക്കോട് രാമനാട്ടുകര – വെങ്ങളം ആറുവരിപ്പാത ഈ മാസം അവസാനത്തോടെ പൂർണമായും ഗതാഗതത്തിനു തുറക്കും. ഒപ്പം സർവീസ് റോഡിലും ഗതാഗത സൗകര്യം ഉണ്ടാകും. 28.4 കിലോമീറ്ററിൽ തൊണ്ടയാട് ഹരിതനഗർ ഭാഗത്തും മലാപ്പറമ്പ് -പാച്ചാക്കിൽ ഭാഗത്തുമാണ് സർവീസ് റോഡ് പൂർത്തിയാകാനുള്ളത്. ഇതു രണ്ടാഴ്ചകൊണ്ടു പൂർത്തിയാകുമെന്നാണ് എൻഎച്ച്എഐ ഉദ്യോഗസ്‌ഥർ പറയുന്നത്. മലാപ്പറമ്പിൽ നിന്നു വേങ്ങേരി ഭാഗത്തേക്കുള്ള സർവീസ് റോഡ് ടാറിങ് തുടങ്ങി. നാളെ ഗതാഗതത്തിനു തുറന്നു കൊടുക്കും. ദേശീയപാതയിൽ പല ഭാഗത്തും ടാറിങ്  മിനുക്കു പണികൾ നടത്താനുണ്ട്.

കൂടാതെ സർവീസ് റോഡിൽ നിന്നു ദേശീയപാതയിലേക്കു പ്രവേശന കവാടവും ദേശീയപാതയിൽ നിന്നു പുറത്തുകടക്കാനുള്ള കവാടവും ഒരുക്കുന്നുണ്ട്. ഇതിനു ലൈൻ മാർക്കിങ് തുടങ്ങി. മലാപ്പറമ്പിൽ കുന്നിടിച്ച് സർവീസ് റോഡ് നിർമിച്ച ഭാഗത്ത് സോയിൽ നെയ്‌ലിങ് നടത്താനാണ് പദ്ധതി. താഴത്തെ ഭാഗം മാത്രം സോയിൽ നെയ്മ‌ലിങ് നടത്തി ബാക്കി മുകളിലേക്കുള്ളത് അതേപോലെ നിലനിർത്തും. കുന്നിനു മുകളിൽ നേരത്തേയുണ്ടായ
ചെറിയ റോഡും ഗതാഗതയോഗ്യമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous Story

പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ

Next Story

ദേശീയപാത 66 ന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ടൗണിലുണ്ടാക്കുന്ന ബുദ്ധിമുട്ട് ഷാഫി പറമ്പിൽ സ്ഥലം സന്ദർശിച്ചു

Latest from Main News

സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്  മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് ജൂലൈ 5 (ഇന്ന്), ജൂലൈ 6, ജൂലൈ 9

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തൻവീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ ദോശ

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു

അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും

സംസ്ഥാനത്തെ മെമു ട്രെയിൻ യാത്രക്കാര്‍ ദീര്‍ഘകാലമായി ഉന്നയിച്ചിരുന്ന പ്രശ്നത്തിന് പരിഹാരമായി കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. കൊടിക്കുന്നിൽ സുരേഷ്

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. 1989 ൽ കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് ഒരാളെ കൊലപ്പെടുത്തിയതായാണ്