സിഐടിയു കോഴിക്കോട്നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു

കോഴിക്കോട് ജില്ല നിർമ്മാണ തൊഴിലാളി യൂണിയൻറെ ഏരിയ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു. ഏരിയ പ്രസിഡൻറ് വി.യം.ഉണ്ണി പതാക ഉയർത്തിയ ശേഷം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. CWFI സംസ്ഥാന ജനറൽ സെക്രട്ടറി പി .കെ . മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി. സത്യൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ക ൻമന ശ്രീധരൻ മാസ്റ്റർ’ കർഷകസംഘം അഖിലേന്ത്യ കമ്മിറ്റി അംഗം പി വിശ്വൻ വി. പി .കുഞ്ഞി കൃഷ്ണൻ, കെ. കെ. ശിവദാസൻ,വി .എം . ചാത്തു എന്നിവർ സംസാരിച്ചു. എം.കെ. ഭാസ്കരൻ സെക്രട്ടറിയായും വി .എം . ഉണ്ണി പ്രസിഡണ്ടായ യും എ.എം കഞ്ഞിക്കണാരൻ ഖജാൻജിയായുമുള്ള 41 അംഗ പുതിയ കമ്മിറ്റി നിലവിൽ വന്നു

Leave a Reply

Your email address will not be published.