കോഴിക്കോട് തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു

കോഴിക്കോട് തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലിൽ വീണു. 650ഓളം കണ്ടെയ്നറുകളാണ് കപ്പിലിലുള്ളത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപ്പിടിത്തമുണ്ടായത്.

കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ പടിഞ്ഞാറൻ തീരമേഖലയിലാണ് ഭാഗത്തായാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. കപ്പലിൽ 40 ജീവനക്കാരുണ്ടെന്നാണ് വിവരം. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് പടിഞ്ഞാറ് ഭാഗത്തായാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. 

കോസ്റ്റുകാർഡിന്റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 18 പേര്‍ കടലിൽ ചാടിയെന്നാണ് വിവരം. 22 പേര്‍ കപ്പലിൽ തന്നെ തുടരുന്നുണ്ടെന്നുമാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിംഗപൂര്‍ പതാകയുള്ള കാര്‍ഗോ ഫീഡര്‍ കപ്പലാണ് അപകടത്തിൽപ്പെട്ടത്. 

Leave a Reply

Your email address will not be published.