കീം 2025 എൻജിനീയറിങ് റാങ്ക് ലിസ്റ്റിന് മുന്നോടിയായി വിദ്യാർത്ഥികളുടെ യോഗ്യതാ പരീക്ഷയുടെ മാർക്ക് പരിശോധനയ്ക്കായി പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി, യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത പരീക്ഷയുടെ) മാർക്ക് ഓൺലൈനായി വിദ്യാർത്ഥികൾ സമർപ്പിച്ചിരുന്നു. ഈ സമർപ്പിച്ച മാർക്ക് വിവരങ്ങൾ ഇപ്പോൾ വിദ്യാർഥികൾക്ക് പരിശോധിക്കാം. http://cee.kerala.gov.in വെബ്‌സൈറ്റിൽ മാർക്ക് പരിശോധിക്കാൻ കഴിയും. ജൂൺ 10ന് വൈകീട്ട് 6വരെയാണ് മാർക്ക് പരിശോധിക്കാനുള്ള സമയം. കൂടുതൽ വിവരങ്ങൾക്ക് http://cee.kerala.gov.in എന്ന വെബ്‍സൈറ്റ് സന്ദർശിക്കുക.
