അനുമോദന യോഗവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

അനുമോദന യോഗവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. സംഗമം കാഞ്ഞിലശ്ശേരി അനുമോദനയോഗവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കാഞ്ഞിലശ്ശേരി എൻ.വി.കുഞ്ഞിരാമന്റെ ഗൃഹാങ്കണത്തിൽ നടന്ന ചടങ്ങ് എഴുത്തുകാരിയും അധ്യാപികയുമായ വിനീത മണാട്ട് ഉദ്ഘാടനം ചെയ്തു. വാഴയിൽ ശിവദാസൻ അധ്യക്ഷനായി. പങ്കജ ടീച്ചർ, രാജൻ മാസ്റ്റർ കിഴക്കേടത്ത്, കെ.കെ. അശോകൻ എന്നിവർ ആശംസകൾ നേർന്നു. എസ്.എസ്.എൽ.സി. വിജയികളായ അനുമിത്ര.പി, ദൃശാ സായ് , ആഷിത്ത്. എം, ഫാത്തിമത്ത് സാനിയ,+2 വിജയികളായ ആയിഷ ആലിയ, അവ നിക . എസ് എന്നിവരെ അനുമോദിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. എൻ.വി.കുഞ്ഞിരാമൻ സ്വാഗതവും രാജൻ മാസ്റ്റർ കൊല്ലോറ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.