ഹജ്ജിനിടെ മലയാളി വ്യവസായി മക്കയിൽ മരിച്ചു

മലപ്പുറം പുത്തനത്താണി സ്വദേശിയും പ്രമുഖ വ്യവസായിയുമായ വാണിയം പീടിയേക്കൽ ഷുഹൈബ് (45) ഹജ്ജ് കർമ്മങ്ങൾക്കിടെ മക്കയിൽ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണം. സിൽവാൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറാണ്.

ഹജ്ജിന്റെ പ്രധാന കർമ്മങ്ങളെല്ലാം പൂർത്തിയാക്കി മിനയിലെ ടെന്റിൽ വിശ്രമിക്കുന്നതിനിടെ രാവിലെ ഷുഹൈബിന് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ മിന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ഗ്രൂപ്പിനൊപ്പമാണ് അദ്ദേഹം ഹജ്ജ് നിർവഹിക്കാൻ എത്തിയിരുന്നത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് മക്കയിൽ ഖബറടക്കും.

Leave a Reply

Your email address will not be published.