രാജ്യത്ത് കോവിഡ് കേസുകള്‍ 6000 നു മുകളില്‍

രാജ്യത്ത് കോവിഡ് കേസുകള്‍ 6000 നു മുകളില്‍. ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 6133 ആയി. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറില്‍ 6 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ രണ്ടു മരണവും തമിഴ്‌നാട്ടില്‍ ഒരു മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനമായി കേരളം തുടരുകയാണ്. ഞായറാഴ്ച മാത്രം 1950 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 21 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 686 ആയി. JN.1,NB.1.8.1,LF.7, XFC എന്നിങ്ങനെയുള്ള പുതിയ വേരിയന്റുകളാണ് ഇന്ത്യയില്‍ നിലവില്‍ കോവിഡ് കേസുകളുടെ കുതിപ്പിന് കാരണം. രോഗം വേഗത്തില്‍ വ്യാപിക്കുന്നുണ്ടെങ്കിലും നേരിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ഡബ്യൂ എച്ച് ഒ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചക്കിട്ടപ്പാറയിൽ പതിനേഴ്കാരനായ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ

Next Story

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഇനി വയോജന സൗഹൃദ പഞ്ചായത്ത്

Latest from Local News

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ പി മൊയ്തീൻ അനുസ്മരണം സംഘടിപ്പിച്ചു

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ബേപ്പൂർ എം എൽ എ യും മുൻ ഡി.സി.സി പ്രസിഡണ്ടും മലബാറിലെ പ്രമുഖ

മേപ്പയ്യൂർ നൊച്ചാട് നളിനി കണ്ടോത്ത് അന്തരിച്ചു

മേപ്പയ്യൂർ: നൊച്ചാട് കണ്ടോത്ത് പരേതരായ നാരായണൻ അടിയോടി, ഹൈമവതി അമ്മ എന്നിവരുടെ മകളും പയ്യോളി ഹൈസ്കൂൾ മുൻ പ്രിൻസിപ്പലുമായ നളിനി കണ്ടോത്ത്

മധുരമാമ്പഴം (1994 ബാച്ച് പാലോറ) ആറാം വാർഷികാഘോഷം സപ്തംബർ 13ന് പാലോറയിൽ

ഉള്ളിയേരി : ഉള്ളിയേരി പാലോറ ഹയർ സെക്കണ്ടറി സ്കൂളിലെ 1994 ബാച്ച് സെപ്റ്റംബർ 13 ശനിയാഴ്ച പാലോറയിൽവെച്ച് ഒത്തുചേരലിന്റെ ആറാം വാർഷികം

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് കോഴിക്കോട് മെഡിക്കൽ

മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നം തുടങ്ങി

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ജ്യോതിഷപണ്ഡിതൻ പയ്യന്നൂർ പെരളം മണികണ്ഠൻ്റെ നേതൃത്വത്തിൽ അഷ്ടമംഗല്യ പ്രശ്നം തുടങ്ങി. എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ദിലീപ്