സെൻട്രൽ ഏഷ്യൻ വോളിബോൾ ലീഗ് അംഗം എം.സി. മുജീബിനെ കോൺഗ്രസ് അനുമോദിച്ചു

ഉസ്ബക്കിസ്ഥാനിൽ വച്ച് നടന്ന സെൻട്രൽ ഏഷ്യൻ വോളീബോൾ ലീഗിൽ ഇന്ത്യൻ ദേശീയ ടീമിൽ കളിച്ച് സിൽവർ മെഡൽ നേടി നാടിൻറെ അഭിമാനതാരമായ കുട്ടോത്ത് സ്വദേശി മുജീബ്.എം.സി യെ യൂത്ത് കോൺഗ്രസ്സ് വില്ല്യാപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ അനുമോദിച്ചു. കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി കാവിൽ രാധാകൃഷ്ണൻ ഉപഹാരം സമ്മാനിച്ചു.യൂത്ത് കോൺഗ്രസ്സ് വില്ല്യാപ്പള്ളി മണ്ഡലം കമ്മിറ്റി പ്രസിഡൻറ്‌ അജ്മൽ മേമുണ്ട,കുറ്റ്യാടി നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ജി.ശ്രീനാഥ്,എസ്.കെ നിധീഷ്,നീരജ് ലാൽ,ഗോകുൽ,പി.കെ സിദ്ദാർഥ്,ഷക്കീബ് എന്നിവർ സംബന്ധിച്ചു.കുട്ടോത്ത് മീത്തലെ ചാക്കോളി മുസ്തഫയുടെയും സുലൈഖയുടെയും രണ്ടാമത്തെ മകനാണ് മുജീബ്.ഇന്ത്യൻ വോളീബോൾ പ്രീമിയർ ലീഗിൽ ബാംഗ്ലൂർ ടോർപിഡോസിൻറെ താരമാണ് മുജീബ്

Leave a Reply

Your email address will not be published.