ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഇനി വയോജന സൗഹൃദ പഞ്ചായത്ത്

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വയോജന ഗ്രാമ പഞ്ചായത്തായി പ്രഖ്യാപനം നടന്നു വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷയായി. വയോജനങ്ങൾക്കയുള്ള വികസനരേഖ പ്രകാശനം പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് പി ബാബു രാജ് നിർവ്വഹിച്ചു. വയോജന അയൽകൂട്ടങ്ങൾ, വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിൽ വയോ ക്ലബ് എന്നീ സംഘടന സംവിധാനങ്ങൾ രൂപീകരിച്ച് വയോജന നയത്തിന് അനുസൃതമായി സമഗ്രവികസന പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. വയോജനങ്ങൾക്കായി പകൽ വീടും സമഗ്ര ആരോഗ്യ പരിരക്ഷ സംവിധാനവും പ്രവർത്തിച്ചു വരുന്നു.

ഗ്രാമ പഞ്ചായത്ത് സെക്രടറി ടി അനിൽകുമാർ, സ്ഥിരസമിതി അധ്യക്ഷൻമാരായ സന്ധ്യ ഷിബു, വി.കെ അബ്ദുൾഹാരിസ് ,അതുല്യ ബൈജു, ജില്ല വയോജന കോഡിനേറ്റർ സൂര്യ, വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി, വയോ ക്ലബ് പ്രസിഡണ്ട് ടി.വി.ചന്ദ്രഹാസൻ, സെക്രട്ടറി ദാമോദരൻ, ഐസി ഡി എസ് സൂപ്പർവൈസർ രമ്യ കെആർ,എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.