കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു.
റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും” കൂട്ടായ്മയിലെ സജീവ അംഗമാണ്. അന്തരിച്ച നാടക പ്രവർത്തകനും നടനുമായ കായലാട്ട് രവീന്ദ്രൻ കെ.പി എ.സി യുടെ അനന്തിരവനാണ്. അച്ഛൻ: പരേതനായ ശ്രീധരൻ നമ്പ്യാർ. അമ്മ: പരേതയായ സൗമിനിയമ്മ. സഹോദരി: സുസ്മിതാ ജയപ്രകാശ്. സംസ്കാരം ഞായറാഴ്ച കാലത്ത് 8 മണിക്ക് വീട്ടുവളപ്പിൽ.