കോഴിക്കോട് പഴയ പേപ്പറും ആക്രി സാധനങ്ങളും സൂക്ഷിച്ച ഗോഡൗണിൽ വൻ തീപിടിത്തം. മാങ്കാവിന് സമീപം കുളങ്ങര പീടികയിലെ ഇക്കോ പേപ്പർസ് ആൻഡ് സ്ക്രാപ്പ്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒന്നരയോടെ പരിസരത്ത് ഉണ്ടായിരുന്നവരാണ് സ്ഥാപനത്തിൽ തീ പിടിച്ചത് കണ്ടത്. പരിസരവാസികൾ തീ അണക്കാൻ പരിശ്രമിച്ചെങ്കിലും തീ ആളിക്കത്തുകയായിരുന്നു. വിവരമറിയിച്ചതിനു പിന്നാലെ മീഞ്ചന്ത ഫയർ യൂണിറ്റ് സ്ഥലത്തെത്തി. മൂന്ന് ഫയർ യൂണിറ്റുകൾ ഉപയോഗിച്ച് നാല് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Latest from Local News
കൊയിലാണ്ടി: റവന്യൂ ജില്ലാ കലോത്സവം നടക്കുന്നതിനാൽ ഉപജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചതായി ഡി.ഡി.ഇ അറിയിച്ചു. നവംബർ 28 വരെ അഞ്ചുദിവസങ്ങളിലായി
കൊയിലാണ്ടി: ചേലിയ ശബരിമല അയ്യപ്പ സേവാ സമാജം മണ്ഡലകാല ദേശവിളക്ക് മഹോത്സവത്തിന് നവംബര്‍ 27ന് തുടക്കമാകും. രാവിലെ ഗണപതിഹോമം,ലളിതാ സഹസ്രനാമാര്‍ച്ചന. വൈകിട്ട്
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക സംഗീതോത്സവം നവംബര്‍ 27 മുതല്‍ ഡിസംബര്‍ നാല് വരെ ആഘോഷിക്കും. 27ന് വൈകീട്ട് അഞ്ച്
നടുവത്തൂർ പഴയനമീത്തൽ ദേവി (92) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞിക്കണ്ണൻ (എളാട്ടേരി ). മക്കൾ : രാമകൃഷ്ണൻ ( മുൻ
മുചുകുന്ന് നടുവിലക്കണ്ടി പാർവ്വതി അമ്മ (93) ( ചൂരക്കാട്ട്) അന്തരിച്ചു. ഭർത്താവ് : പരേതനായ കുഞ്ഞികൃഷൻനായർ. മകൾ : ശാരദ. മരുമകൻ







