ദേശീയ സരസ്‌ മേളയിൽ 12.09 കോടി രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ സംരംഭകർ

സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സരസ്‌ മേളയിൽ 12.09 കോടി രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ സംരംഭകർ. 13 ദിവസം നടത്തിയ മേളയിൽ കുടുംബശ്രീ ഉൽപന്ന വിപണനത്തിലൂടെ മാത്രം 11 കോടിയും ഫുഡ് കോർട്ട് വഴി 1,09 കോടി രൂപയും ലഭിച്ചു.

പതിമൂന്ന് ജില്ലകളിൽ സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദർശനത്തിലും കുടുംബശ്രീ സംരംഭകർ പങ്കെടുത്തിരുന്നു.  ഉൽപന്ന വിപണനവും ഫുഡ് കോർട്ടു വഴിയും ആകെ  2.70 കോടി രൂപയുടെ വിറ്റുവരവ് വനിതാ സംരംഭകർ സ്വന്തമാക്കി. ഇതുകൂടി ചേർത്ത് എന്റെ കേരളം പ്രദർശനമേളയുടെ ഭാഗമായി പങ്കെടുത്ത് ആകെ 14.8 കോടി രൂപയുടെ വിറ്റുവരവ് സംരംഭകർ സ്വന്തമാക്കി.

കുടുംബശ്രീയുടേതായി 250-ലേറെ ഉൽപന്ന സ്റ്റാളുകളും അമ്പതിലേറെ ഫുഡ്സ്റ്റാളുകളും  ദേശീയ സരസ്‌മേളയുടെ ഭാഗമായി. ഇരുവിഭാഗത്തിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകരും പങ്കെടുത്തിരുന്നു.  കോഴിക്കോട് ഒഴികെ ബാക്കി ജില്ലകളിൽ സംഘടിപ്പിച്ച പരിപാടിയിൽ 276 കുടുംബശ്രീ യൂണിറ്റുകൾ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

‘കേരളാ കെയർ’ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിൽ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു

Next Story

നരിക്കുനി വട്ടപ്പാറപൊയിൽ താമസിക്കും പള്ളിക്കരക്കുഴിയിൽ വനജ അന്തരിച്ചു

Latest from Main News

അഖിലേന്ത്യാ അന്തർ സർവകലാശാലാ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റിന് മൂന്നാം സ്ഥാനം

അഖിലേന്ത്യാ അന്തർ സർവകലാശാലാ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റിന് മൂന്നാം സ്ഥാനം. സാവിത്രി ഭായി ഫൂലെ യൂണിവേഴ്സിറ്റി പൂനെ ആഥിത്യമരുളിയ ഓൾ ഇന്ത്യ

പാമ്പുകളെ ശാസ്ത്രീയമായി പിടികൂടാന്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം

പാമ്പുകളെ സുരക്ഷിതമായും ശാസ്ത്രീയമായും പിടികൂടുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി കാലിക്കറ്റ് സര്‍വകലാശാലാ ഫോറന്‍സിക് സയന്‍സ് വിഭാഗം. കേരള പോലീസ് അക്കാദമിയുമായി സഹകരിച്ചാണ്

കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടിലെ യാത്രാദുരിതം പരിഹരിക്കാന്‍ 12 കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അനുവദിക്കും

യാത്രാദുരിതം അനുഭവിക്കുന്ന കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടില്‍ 12 കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ അനുവദിക്കാന്‍ തീരുമാനമായതായി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം.എല്‍.എ അറിയിച്ചു.

പത്തരമാറ്റോടെ പത്താംതരം വിജയിച്ച് പത്മാവതി അമ്മ

76-ാം വയസ്സിൽ പത്താം ക്ലാസ് തുല്യത പരീക്ഷ വിജയിച്ച കൊടുവള്ളി വാരിക്കുഴിത്താഴം അരിക്കോട്ടിൽ പത്മാവതി അമ്മ ആഗ്രഹപൂർത്തീകരണത്തിന്റെ സന്തോഷത്തിലാണ്. 1968-69 ൽ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്നു ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി

ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ്