യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ ബെഡ്ഷീറ്റ് പിരിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മക്കളാണ് ഉമ്മയുടെ മൃതദേഹം കണ്ട വിവരം റാഷിദിനെ വിളിച്ച് അറിയിച്ചത്.  

തൊട്ടില്‍പ്പാലം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി കുടുംബത്തിന് വിട്ടുനല്‍കി. ചെരണ്ടത്തൂര്‍ മനത്താനത്ത് അബ്ദുല്‍ റസാഖിന്റെയും ജമീലയുടെയും മകളാണ് ജസീറ. മക്കള്‍: അല്‍മാന്‍ റാഷിദ്, റുഅ റാഷിദ്. റജീബ് സഹോദരനാണ്.

Leave a Reply

Your email address will not be published.