സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതിമിത്രം പുരസ്‌കാരദാന ചടങ്ങിൽ വെച്ച് ജപ്തി ഭീഷണി നേരിടുന്ന സ്വന്തം പുരയിടത്തെക്കുറിച്ചുള്ള ആശങ്ക അറിയിച്ച് കെ. പി ദേവിക - The New Page | Latest News | Kerala News| Kerala Politics

സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതിമിത്രം പുരസ്‌കാരദാന ചടങ്ങിൽ വെച്ച് ജപ്തി ഭീഷണി നേരിടുന്ന സ്വന്തം പുരയിടത്തെക്കുറിച്ചുള്ള ആശങ്ക അറിയിച്ച് കെ. പി ദേവിക

സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതിമിത്രം പുരസ്‌കാരദാന ചടങ്ങിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു നാലാം ക്ലാസുകാരിയുടെ വാക്കുകൾക്ക് കാതോർത്ത് നിന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ഇത്തവണത്തെ പരിസ്ഥിതിമിത്രം പ്രത്യേക ജൂറി അവാർഡ് സ്വീകരിച്ച കോഴിക്കോട് മലാപ്പറമ്പ് ലിറ്റിൽ കിങ്‌സ് ആംഗ്ലോ ഇന്ത്യൻ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർഥിനി കെ പി ദേവിക മുഖ്യമന്ത്രിയോട് പങ്കുവച്ചത് ജപ്തി ഭീഷണി നേരിടുന്ന സ്വന്തം പുരയിടത്തെക്കുറിച്ചുള്ള ആശങ്കയായിരുന്നു. മലാപ്പറമ്പ് വേങ്ങേരിയിലെ ആറ് സെന്റ് മാത്രം വരുന്ന പുരയിടത്തിലെ കൃഷിയാണ് കെ പി ദേവികയെ പരിസ്ഥിതിമിത്രം പുരസ്‌കാരത്തിന് അർഹയാക്കിയത്. അതേ പുരയിടം നേരിടുന്ന ജപ്തിഭീഷണിയെ കുറിച്ചുള്ള ആശങ്കയായിരുന്നു പുരസ്‌കാരം സ്വീകരിച്ച ശേഷം മുഖ്യമന്ത്രിയോട് പങ്കുവച്ചത്.

വീട്ടുവളപ്പിലും ടെറസിലുമായി ദേവിക ഒരുക്കിയ കൃഷിത്തോട്ടമാണ് ദേവിക പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. കൃഷിത്തോട്ടം നേരിട്ടെത്തി വിലയിരുത്തിയാണ് പരിസ്ഥിതി-കാലാവസ്ഥാ ഡയറക്ടറേറ്റ് സംസ്ഥാന പരിസ്ഥിതിമിത്രം പ്രത്യേക ജൂറി പുരസ്‌കാരത്തിനായി ദേവികയെ തെരഞ്ഞെടുത്തത്. അച്ഛൻ ദീപകും അമ്മ സിൻസിയും കുഞ്ഞനിയൻ നിലനും ഒപ്പമാണ് ദേവിക പുരസ്‌കാരം വാങ്ങാൻ തിരുവനന്തപുരത്ത് എത്തിയത്.

ആ നാലാം ക്ലാസുകാരിയുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കാൻ മുഖ്യമന്ത്രിയും തയ്യാറാവുകയും വായ്പയുടെ വിരങ്ങളും ഇടപെടൽ ആവശ്യപ്പെടുന്ന കത്തും ദേവിക മുഖ്യമന്ത്രിക്ക് നൽകിയപ്പോൾ വിഷയം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ദേവികക്ക് വാക്കുനൽകുകയും ചെയ്തു.

തയ്യൽ തൊഴിലാളിയായ ദേവികയുടെ അച്ഛൻ കെ പി ദീപക് ജോലി വിപുലീകരിക്കുന്നതിനും വീടുപണിക്കും വേണ്ടിയായിരുന്നു നേരത്തെ വായ്പ എടുത്തത്. സഹകരണബാങ്ക്, എസ്ബിഐ എന്നിവിടങ്ങളിൽ നിന്നും എടുത്ത ആറരലക്ഷം രൂപ വായ്പ കോവിഡ് പ്രതിസന്ധിയും അപകടവും ഉൾപ്പെടെ ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതിനിടെ ദേവിക അസുഖബാധിതയായതും ദീപകിന് വാഹനാപകടം സംഭവിച്ചതും പ്രതിസന്ധിയായി. വായ്പ മുടങ്ങിയതോടെ ബാങ്കുകൾ പിന്നീട് തുടർനടപടിക്ക് മുതിരുകയായിരുന്നു. ഇക്കാര്യമാണ് ദേവിക മുഖ്യമന്ത്രിക്ക് മുന്നിൽ ബോധിപ്പിച്ചത്.

Leave a Reply

Your email address will not be published.

Previous Story

ട്രെയിനുമായി ബന്ധപ്പെട്ട അപ്ഡേഷനുകൾക്കായി സ്വകാര്യ ആപ്പുകൾ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവെ

Next Story

‘കേരളാ കെയർ’ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിൽ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു

Latest from Main News

പേരാമ്പ്രയിൽ മെത്ത ഫിറ്റമിനുമായി യുവാവ് എക്സൈസിന്റെ പിടിയിൽ

പേരാമ്പ്രയിൽ മെത്ത ഫിറ്റമിനുമായി യുവാവ് പിടിയിൽ ആയി. എരവട്ടൂർ പുത്തലത്തുകണ്ടിമീത്തൽ വീട്ടിൽ ഭാസ്കരൻ മകൻ വിഷ്ണുലാൽ (29)ആണ് പിടിയിലായത്. കോഴിക്കോട് EI

സംസ്ഥാന കായകല്‍പ്പ് പുരസ്‌കാരം: പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് അംഗീകാരം

  സംസ്ഥാന സർക്കാരിന്റെ കായകൽപ്പ് പുരസ്കാര തിളക്കത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രി. 74 ശതമാനം മാർക്ക് നേടിയാണ് ആശുപത്രി 2024-25 വർഷത്തെ

സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസർകോട് ബന്തടുക്കയിലെ സംഭവത്തിലും മാവേലിക്കര വിദ്യാധിരാജ

പാലക്കാട്‌ പൊല്‍പ്പുള്ളി കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

പാലക്കാട്‌ പൊല്‍പ്പുള്ളി കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു. നാല് വയസുകാരി എമിലീനയും ആറ് വയസുകാരൻ ആൽഫ്രഡുമാണ്

സ്‌കൂള്‍ സമയമാറ്റം; ചര്‍ച്ചക്കു തയ്യാറാണെന്നു വിദ്യാഭ്യാസ മന്ത്രി

സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. കോടതിയുടെ നിലപാടാണ് താന്‍ പറഞ്ഞതെന്നും ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും