സഹകരണ പെന്‍ഷന്‍: 20ന് വീണ്ടും സിറ്റിങ്

സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിങ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന് പെന്‍ഷന്‍ ബോര്‍ഡ് ആവശ്യപ്പെട്ട വിവരങ്ങള്‍ ആദ്യ ഘട്ടത്തില്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി ജൂണ്‍ 20ന് കോഴിക്കോട് വീണ്ടും സിറ്റിങ് നടത്തും.
പെന്‍ഷന്‍ ബോര്‍ഡ് തയാറാക്കിയ പ്രൊഫോമയോടൊപ്പം ആധാറിന്റെ പകര്‍പ്പും ഉള്‍പ്പെടുത്തിയാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്. പെന്‍ഷന്‍കാര്‍ സേവനമനുഷ്ഠിച്ചിരുന്ന ബാങ്ക്/സംഘം, രേഖകള്‍ ശേഖരിക്കുകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍/കേരള ബാങ്ക് മാനേജര്‍/ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന രേഖകള്‍ സിറ്റിങ് കേന്ദ്രങ്ങളില്‍ എത്തിക്കണം.

Leave a Reply

Your email address will not be published.