അത്തോളി: ഭൂമിയും വായുവും മലീസമാക്കാതെ പരിസ്ഥിതി സൗഹൃദ പ്രദേശങ്ങളായി നമ്മുടെ നാടിനെ മാറ്റിയെടുക്കാനുളള പ്രയത്നത്തിൽ വിദ്യാർത്ഥികളും പങ്കാളികളാകണമെന്ന് എം.ഇ.എസ് സംസ്ഥാന പ്രവർത്തക സമിതി അംഗവും എ.എ റഹീം മെമ്മോറിയൽ സ്കൂൾ ചെയർമാനുമായ പാലക്കണ്ടി അബ്ദുൽ ലത്തീഫ് പറഞ്ഞു. അത്തോളി എം.ഇ.എസ് സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജിംഗ് കമ്മിറ്റി ട്രഷറർ ബി.എം സുധീർ അധ്യക്ഷനായി. സ്കൂൾ വൈസ് പ്രിൻസിപ്പൽ ജെ. അഖില, എൻ.സി.ജി കോർഡിനേറ്റർ പി. പി ജനത്തുനിസ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Latest from Local News
പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഗാന്ധിനഗർ ഡിപ്പോയിൽ നിന്ന് 201 പുതിയ എസ്ടി ബസുകൾ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും, ഗതാഗത സഹമന്ത്രി
കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ Sit 2 വിൻ 25 നേതൃത്വ ക്യാമ്പ് ഒക്ടോബർ 11 ,12 തിയ്യതികളിൽ ഇരിങ്ങൽ സർഗാലയിൽ
ആറ് ദശാബ്ധങ്ങൾക്ക് മുൻപ് പരേതനായ ജോൺ പാപ്പച്ചൻ സ്ഥാപിച്ച കൊയിലാണ്ടിയിലെ പ്രമുഖ സമാന്തര വിദ്യഭ്യാസ സ്ഥാപനമായ ബി.എസ്സ് എം കോളേജിൻ്റെ 1979-
കൊയിലാണ്ടി നഗരസഭ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊരയങ്ങാട് കലാക്ഷേത്ര പരിസരത്ത് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം
പാരിസ്ഥിതിക പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്ത് പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ നേതൃത്വത്തിൽ രണ്ടാം ദിവസം പിന്നിട്ട കേരള എൻവയോൺമെൻ്റൽ ഫെസ്റ്റിൽ ഇന്ന്