കൊയിലാണ്ടി: കലാകാരന്മാർ വളർത്തിയെടുത്ത പ്രബല രാഷ്ട്രീയ പാർട്ടികൾ അധികാരം കിട്ടിയപ്പാേൾ അവരോട് നന്ദി കാണിച്ചില്ലെന്ന് എഴുത്ത്കാരൻ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. കെ. ശിവരാമൻ സ്മാരക ട്രസ്റ്റിന്റെ നാടക പ്രതിഭാ പുരസ്കാരം എൽസി സുകുമാരന് നൽകി സംസാരിക്കുക യായിരുന്നു അദ്ദേഹം. കേരളത്തിലെ മനുഷ്യരെ മനുഷ്യരാക്കിയ നാടക പ്രവർത്തനം ചോര ചിന്താതെയുള്ള സമരമായിരുന്നു നടത്തിയത്. പവർ പൊളിറ്റിക്സിന് പകരം കൾച്ചറൽ പൊളിറ്റിക്സ് വന്നാലെ മാനവികതയും നവോത്ഥാനവും നിലനിൽക്കുക
യുള്ളു – ആലങ്കോട് പറഞ്ഞു. സി.വി. ബാലകൃഷ്ണൻ അധ്യക്ഷനായി. ചന്ദ്രശേഖരൻ തിക്കോടി കെ. ശിവരാമൻ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.വി. ബിജു, വി.കെ. രവി, മഠത്തിൽ രാജീവൻ, രവീന്ദ്രൻ മുചുകുന്ന്, വി.വി. സുധാകരൻ, സരള
ശിവരാമൻ, ഇ.കെ. പ്രജേഷ് എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ (56) അന്തരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫായിരുന്നു.പരേതനായ രാമൻ്റെയും നല്ലായിയുടെയും മകനാണ്. ഭാര്യ ഷാൻ്റി (കാഞ്ഞിലശ്ശേരി)
സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകരും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ നേതാക്കളുമായിരുന്ന സി ജി എൻ ചേമഞ്ചേരിയുടെയും എ പി സുകുമാരൻ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 05-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ മെഡിസിൻ വിഭാഗം സർജറിവിഭാഗം ഓർത്തോ വിഭാഗം കാർഡിയോളജിവിഭാഗം തൊറാസിക്ക് സർജറി
കൊടുവള്ളി നഗരസഭയിലെ വോട്ടർ പട്ടിക വിവാദത്തിന് പരിഹാരം കാണാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. പത്ത് ദിവസത്തോളമായി ജോലിക്ക് ഹാജരാവാതിരുന്ന നഗരസഭ സിക്രട്ടറി







