ഉപ്പിലാറമല ഖനനം അവസാനിപ്പിക്കണം. യൂത്ത് കോൺഗ്രസ്

ചെമ്മരത്തൂർ ഉപ്പിലാറമല ജനനം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടും ഒരു നടപടിയുമില്ലാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ഉദ്യോഗസ്ഥ ലോബി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കോൺഗ്രസ് നടത്തിയ പരിസ്ഥിതി ദിനപരിപാടിയിൽ യൂത്ത് കോൺഗ്രസ് സൂചിപ്പിച്ചു.

ജനങ്ങളുടെ ആശങ്ക ദുരികരിക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്നും പറഞ്ഞു. പരിസ്ഥിതി ദിന പരിപാടിയുടെ ഭാഗമായി നടത്തുന്ന ക്യാമ്പയിൻ വൃക്ഷതൈ നട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അജയ്കൃഷ്ണ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് വി കെ ഇസ്ഹാഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിനി വെള്ളച്ചേരി, ഗ്രാമപഞ്ചായത്ത് അംഗം രതീഷ് അനന്തോത്ത്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ഭാരവാഹികളായ ധനേഷ് വള്ളിൽ, മുനീർ എം കെ, ബിദുൽ ബാലൻ, ലിബീഷ് കെ എം, എം ടി രുധീഷ്, ബി എസ് അശ്വിൻ, ഗണേഷൻ മീങ്കണ്ടി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.