ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആർ വൈ എഫ് സംസ്ഥാന കമ്മിറ്റി – സമര സഞ്ജമാകാം പരിസ്ഥിതിക്കായ് കാമ്പയിൻ്റെ ഭാഗമായി ആർ വൈ എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അശാസ്ത്രീയമായ NH ഹൈവേ നിർമ്മാണത്തിൽ ജീവന് ഭീഷണി നേരിടുന്ന കൊയിലാണ്ടി – കുന്ന്യോറമല യിലെ ജനതയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യപിച്ച് കൊണ്ട് പ്രതിഷേധസദസ്സ് സംഘടിപ്പിച്ചു.
ഷിരൂർ ദുരന്തത്തിൽ നിന്നു പോലും പാഠം പഠിക്കാതെ കുന്ന്യോറമലയിലെ നാൽപതോളം കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിലാണ് എൻ എച്ച് ഹൈവേ നിർമ്മാണം പുരോഗമിക്കുന്നത് . ഭൂപ്രകൃതിക്ക് യോജിക്കാത്ത
സോയിൽനെയ്ലിംഗ് സാങ്കേതികവിദ്യയുമായാണ് ഹൈവേ അതോറിറ്റിയും കരാർ കമ്പനിയായ വാഗഡും മുന്നോട്ട് പോകുന്നത്.
ഇതിനെതിരെ കുന്ന്യോറമല നിവാസികളുടെ സമരത്തിന് എല്ലാവിധ പിന്തുണയും ആർ വൈ എഫ് ഉറപ്പുനൽകുമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ കെ ഉണ്ണികൃഷ്ണൻ പറഞ്ഞു. അക്ഷയ് പൂക്കാട് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലറും സമരസമിതി ചെയർപേഴ്സണുമായ
കെ എം സുമതി, റഷീദ് പുളിയഞ്ചേരി സി കെ ഗിരീഷൻ , പരപ്പിൽ ബാലകൃഷ്ണൻ, ഷൗക്കത്തലി കൊയിലാണ്ടി, എടച്ചേരി കുഞ്ഞിക്കണ്ണൻ,
മുഹമ്മദ് റാഷിദ് എൻ കെ , ജ്യോതിഷ് നടക്കാവിൽ എന്നിവർ സംസാരിച്ചു
Latest from Local News
കൊയിലാണ്ടി: പൊയിൽക്കാവിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ചികിൽസയിലായിരുന്ന പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ (56) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫായിരുന്നു.
പകൽ സമയങ്ങളിൽ വാടകക്കെടുത്ത കാറുകളിൽ കറങ്ങി മോഷണം നടത്തുന്ന കൊടുവള്ളി കിഴക്കോത്ത് സ്വദേശി മഖ്‌സൂസ് ഹാനൂക് (35)നെയാണ് ഡി.സി.പി അരുൺ കെ
നാലേരി പത്മനാഭൻ മാസ്റ്റർ (84) അന്തരിച്ചു. ചേമഞ്ചേരി യു പി സ്കൂൾ പ്രധാന അധ്യാപകനായിരുന്നു. ഭാര്യ ശാന്തകുമാരി ടീച്ചർ (റിട്ടയേർഡ് ടീച്ചർ
മൂടാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് –
സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകരും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ നേതാക്കളുമായിരുന്ന സി ജി എൻ ചേമഞ്ചേരിയുടെയും എ പി സുകുമാരൻ







