രാജ്യത്ത് അടുത്ത ജനസംഖ്യാ കണക്കെടുപ്പ് 2027 ൽ നടത്തുമെന്ന് കേന്ദ്രസർക്കാർ. രണ്ടു ഘട്ടങ്ങളായി നടക്കുന്ന കണക്കെടുപ്പിൽ ജാതി തിരിച്ചുള്ള കണക്കെടുപ്പും നടത്തും. 2027 മാര്ച്ച് ഒന്നു മുതലാണ് കണക്കെടുപ്പെങ്കിലും ജമ്മുകശ്മീര്, ഹിമാചല്, ഉത്തരാഖണ്ഡ് തുടങ്ങിയ അതിശൈത്യ മേഖലകളില് 2026 ഒക്ടോബര് ഒന്നിന് തന്നെ ഇതാരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
