ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലെ നിര്‍മിതികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. തുഷാരഗിരിയിലെ കോട്ടേജ്, കഫറ്റീരിയ, കംഫര്‍ട്ട് സ്റ്റേഷന്‍, ഡോര്‍മെറ്ററി, കോഫി ഷോപ്പ് എന്നിവയും കാപ്പാട് ബീച്ചിലെ കഫറ്റീരിയ ആന്‍ഡ് പാര്‍ക്കിങ്ങും ഫറോക്ക് ഓള്‍ഡ് ബ്രിഡ്ജ് സമീപത്തെ ഫ്ളോട്ടിങ് ബോട്ട് ജെട്ടി നടത്തിപ്പും പരിപാലനവും മൂന്ന് വര്‍ഷത്തേക്കും ഫറോക്ക് വി പാര്‍ക്കിലെ എല്‍ഇഡി വാളിന്റെ നടത്തിപ്പും പരിപാലനവും രണ്ട് വര്‍ഷത്തേക്കുമാണ് നല്‍കുക. ടെണ്ടര്‍ ജൂണ്‍ 16ന് ഉച്ചക്ക് ഒരു മണിക്കകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: www.dtpckozhikode.com. ഫോണ്‍: 0495 2720012.
