ശബരിമലയിൽ പ്രതിഷ്‌ഠാദിനത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ഇന്നുരാവിലെ അഞ്ചിനു നട തുറന്ന് പൂജകൾ ആരംഭിച്ചു. പതിവ് പൂജകൾ കൂടാതെ ലക്ഷാർച്ചന, കളഭാഭിഷേകം, പടിപൂജ തുടങ്ങിയ വിശേഷാൽ പൂജകളും ഇന്ന് നടക്കും. പമ്പയിൽ നിന്ന് വൈകിട്ട് അറുവരെ മാത്രമേ ഭക്തരെ സന്നിധാനത്തേയ്ക്ക് കയറിവിടുകയുള്ളൂ. തുടർന്ന് രാത്രി 10നു പൂജകൾ പൂർത്തിയാക്കി നട അടയ്ക്കും.
