മേപ്പയൂർ: മേപ്പയൂരിലും പരിസര പ്രദേശങ്ങളിലും വർദ്ധിച്ച് വരുന്ന തെരുവ് നായ്ക്കളുടെ ശല്യത്തിന് ശ്വാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ മേപ്പയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ജില്ലാ കോൺഗ്രസ്സ്കമ്മറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി.കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു, ജില്ലാ കോൺഗ്രസ്സ്കമ്മറ്റി ജനറൽ സെക്രട്ടറി ഇ.അശോകൻ, ബ്ലോക്ക് പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ, ഇ.കെ മുഹമ്മദ് ബഷീർ, പറമ്പാട്ട് സുധാകരൻ, സി.പി നാരായണൻ, സി.എം ബാബു, ശ്രീനിലയം വിജയൻ, ടി.കെ അബ്ദുറഹിമാൻ, സുധാകരൻ പുതുക്കുളങ്ങര എന്നിവർ സംസാരിച്ചു. എടയിലാട്ട് ഉണ്ണികൃഷ്ണൻ, പി.കെ പ്രകാശൻ, കെ.എം ശ്യാമള, സത്യൻ വിളയാട്ടൂർ, ഷബീർ ജന്നത്ത്, റിൻജുരാജ്, പി.കെ രാഘവൻ, പ്രസന്ന ചൂരപ്പറ്റ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം കൊഴുക്കല്ലൂരിലെ തുയ്യത്തു കുനി സി. പി. അനീഷിൻ്റേയും ദിൽനയുടെയും മകൾ ഏഴുവയസ്സുള്ള കെ.ജി.എം.എസ്സ് യു.പി. സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ആദിയയെ തെരുവുനായ്ക്കൾ കൂട്ടമായി വന്നു തലയിലും ദേഹത്തുമൊക്കെ കടിയേറ്റു പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ചികിൽസയിലാണ്.
Latest from Local News
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രതിസന്ധികൾ, പരിഹാര മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ
കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തു ഇലക്ഷൻ കമ്മീഷൻ ഉത്തരവായി.കൊയിലാണ്ടി നഗരസഭ നിലവിൽ വന്നിട്ട് 30 വർഷത്തിലേറെയായി.ഇതുവരെ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 06 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോ സർജൻ ഡോ:രാധാകൃഷ്ണൻ 4.00 pm
കോഴിക്കോട് ലോ കോളേജിൽ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ്), ത്രിവത്സര എൽഎൽബി (യൂണിറ്ററി ഡിഗ്രി) കോഴ്സുകളിൽ 2025 – 2026 അധ്യയന
നെടുവ കിഴക്കേ കാരാട്ട് രുഗ്മിണിയമ്മ (77) അന്തരിച്ചു. ഭർത്താവ് പരേതനായ കാനങ്ങോട് പ്രഭാകരൻ നായർ. മക്കൾ വിജയ കെ കെ (അധ്യാപിക),







