വടക്കേ പൂക്കാട്ടിൽ രഞ്ജിത്ത് സഹായ കമ്മിറ്റി രൂപീകരിച്ചു

കോഴിക്കോട് ജില്ലയിൽ, കൊയിലാണ്ടി താലൂക്കിൽ, ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ താമസിക്കുന്ന, പരേതനായ വടക്കേ പൂക്കാട്ടിൽ ശങ്കരനാശാരിയുടെ മകൻ രഞ്ജിത്ത് (ഉണ്ണി) (50) കഴിഞ്ഞ നാല് വർഷമായി ക്യാൻസർ ബാധിച്ച് ചികിത്സയിലാണ്. അദ്ദേഹത്തിന് തൊഴിൽരഹിതയായ ഭാര്യയും 10, 5 ക്ലാസുകളിൽ പഠിക്കുന്ന രണ്ട് കുട്ടികളുമാണ് ഉള്ളത്. ചികിത്സ ആവശ്യാർത്ഥം വീടും അഞ്ചു സ്ഥലവും പണയത്തിലാണ്. ഇപ്പോൾ അസുഖം വീണ്ടും മൂർച്ഛിച്ച് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കയാണ്. മറ്റു ചികിത്സകൾ ഒന്നും ഫലിക്കാത്തതു കാരണം ക്യാൻസറിനെ പ്രതിരോധിക്കുന്ന CAR-T- Cell എന്ന ചികിത്സ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. ഇതിന് ഏകദേശം 45 ലക്ഷം രൂപയോളം ചെലവ് വരും. അടിയന്തരമായി ജൂൺ 10 നുളിൽ 15 ലക്ഷം രൂപ ആശുപത്രിയിൽ അടക്കേണ്ടതുണ്ട്. ബാക്കി സംഖ്യ ഒരു മാസത്തിനുള്ളിൽ അടക്കുകയും വേണം. സുമനസ്സുകളുടെ സഹായം കൊണ്ട് മാത്രമേ ഈ യുവാവിനെയും കുടുംബത്തെയും രക്ഷിക്കാൻ സാധിക്കുകയുള്ളൂ. ആയതിനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കിയിൽ ചെയർമാനും ശ്രീ ശശി കൊളോത്ത് കൺവീനറും പി.കെ. രാമകൃഷ്ണൻ ട്രഷറുമായി ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ച പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് . താങ്കളാൾ കഴിയുന്ന പരമാവധി സാമ്പത്തിക സഹായം താഴെ കാണിച്ച ഗൂഗിൾ പേയിലോ ബാങ്ക് അക്കൗണ്ടിലോ നിക്ഷേപിച്ച സഹകരിക്കണമെന്ന് സതി കിഴക്കയിൽ ചെയർമാൻ, ശശി കൊളോത്ത് കൺവീനർ എന്നിവർ അറിയിച്ചു.
രഞ്ജിത്ത് ചികിത്സ സഹായ കമ്മറ്റി.സതി കിഴക്കയിൽ, ശശി കൊളോത്ത്, വി കെ അബ്ദുൾഹാരിസ്, സുധ തടവൻ കയ്യിൽ ഉണ്ണികൃഷ്ണൻ പൂക്കാട്, സിജിത്ത് തീരം, സാജി കെ കെ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ടൈനി ടോട്ട് ക്ലബ് ഇംഗ്ലീഷ് പ്ലേ സ്കൂൾ നടുവത്തൂർ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

Next Story

പരിസ്ഥിതി ദിന ക്യാമ്പയിൻ-പേരാമ്പ്ര സോൺ തല ഉദ്ഘാടനം

Latest from Local News

കുന്നുമ്മൽ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിൻ്റെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക്

ചികിത്സ മുതൽ വീട് നിർമ്മാണത്തിന് വരെ സഹായം, പോലീസ് സഹകരണ സംഘം ‘സുരക്ഷിതബാങ്ക്’ മാതൃകയായി

തിരുവനന്തപുരം : തിരുവനന്തപുരം പൊലീസ് സഹകരണ സംഘം സംസ്ഥാനത്ത് തന്നെ സുരക്ഷിതമായ സഹകരണ ബാങ്കായി മാറി. 1978-ൽ ചെറിയ തുടക്കത്തിൽ നിന്നുയർന്ന

എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി

കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.