പുളിയഞ്ചേരി യു.പിയിലെ പൂമ്പാറ്റ പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
പരിസ്ഥിതി ക്വിസ് മത്സരം, പൂമ്പാറ്റ പരിസ്ഥിതി ക്ലബ്ബ് രൂപീകരണം, പുതിയ ഭാരവാഹികൾക്ക് ഷാൾ അണിയിക്കൽ,
നഗരസഭ സ്നേഹതീരം ജൈവവൈവിധ്യ പാർക്ക് സന്ദർശനം, പരിസ്ഥിതി പ്രവർത്തകരും ഹരിതസേന വളണ്ടിയർമാരുമായുള്ള മുഖാമുഖം, വൃക്ഷത്തൈ നടൽ , പ്രഭാഷണം, ക്ലബ്ബ് ഉദ്ഘാടനം എന്നിവ സംഘടിപ്പിച്ചു.
ജൈവ വൈവിധ്യ പാർക്ക് സന്ദർശനത്തോടനുബന്ധിച്ച് നടന്ന മുഖാമുഖം പരിപാടി നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ വി രമേശൻ , ബയോഡൈവേഴ്സിറ്റി വിദഗ്ദ്ധ സമിതിയംഗം ദയാനന്ദൻ എ ഡി ,
ഹരിതസേന വളണ്ടിയർ, പരിസ്ഥിതി കൺവീനർ ഷാഹുൽ ഹമീദ്, ജിൻസി എൽ ആർ, റഷീദ് പുളിയഞ്ചേരി, രശ്മിദേവി, എന്നിവർ മുഖാമുഖത്തിൽ പങ്കെടുത്തു.
പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനവും വൃക്ഷത്തൈ നടലും
പരിസ്ഥിതി പ്രവർത്തകൻ എൻ കെ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷംന ശ്യാം നിവാസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ
ദ്രുപദർശ്, അശ്മിക്,ദയ എന്നിവർ സംസാരിച്ചു.
ക്ലബ്ബ് സെക്രട്ടറി ശ്രീപദ് സ്വാഗതവും പ്രസിഡണ്ട് വിനായക് നന്ദിയും രേഖപ്പെടുത്തി
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
പയ്യോളി മുൻസിപ്പാലിറ്റി എൽ ഡി ഫ് കമ്മിറ്റി ഓഫീസ് സി പി ഐ എം ജില്ലാ സെക്രട്ടറി എം . മെഹബൂബ്
ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.
കൊയിലാണ്ടി: അടിയന്തിര അറ്റകുറ്റ പണികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് നവംബർ 26 മുതൽ 29 വരെ അടച്ചിടുമെന്ന് റെയിൽവേ സെക്ഷൻ എഞ്ചിനിയർ
കോഴിക്കോട് റവന്യൂജില്ല സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന മത്സരാർത്ഥികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാന്‍ കലോത്സവ വണ്ടികള്‍ തയ്യാര്‍. നാല് ബസ്സുകളും കൊയിലാണ്ടി







