കൊവിഡ് കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഇന്ന് മോക്ഡ്രില്ലുകൾ നടക്കും

കൊവിഡ് കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഇന്ന് മോക്ഡ്രില്ലുകൾ നടക്കും. ആശുപത്രികളിലെ തയാറെടുപ്പ്, ഓക്സിജൻ സപ്ലൈ, അവശ്യമരുന്നുകളുടെ ലഭ്യത, വെന്‍റിലേറ്ററുകളുടെ ലഭ്യത എന്നിവയെല്ലാം പരിശോധിക്കും. തിങ്കളാഴ്ച ഓക്സിജൻ വിതരണം സംബന്ധിച്ച മോക്ഡ്രിൽ നടത്തിയിരുന്നു. കേസുകൾ നാലായിരം കടന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാ​ഗമായാണ് മോക്ഡ്രിൽ നടത്താൻ കേന്ദ്രം നിർദേശം നൽകിയത്.

കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദേശം നൽകിയിരുന്നു. ഐസൊലേഷൻ കിടക്കകളും, വെന്‍റിലേറ്ററുകളുമടക്കം സജ്ജമാക്കാൻ നിർദേശിച്ചു. രോഗങ്ങളുള്ളവൾ ആൾക്കൂട്ടം ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്. കേരളത്തിലും കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ കേരളത്തിലെ എല്ലാ പ്രധാന ആശുപത്രികളിലും മോക്ഡ്രിൽ നടക്കും.

Leave a Reply

Your email address will not be published.