’മടങ്ങാം മഷിപ്പേനയിലേക്ക്’ ക്യാമ്പയിന് തുടക്കം

വടകര നഗരസഭയിൽ ഹരിതകേരളം മിഷന്റെ നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതിയുടെ ഭാഗമായി ‘മടങ്ങാം മഷിപ്പേനയിലേക്ക്’ ക്യാമ്പയിന് തുടക്കമായി. സ്കൂൾ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം മേപ്പയിൽ എസ് ബി സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു നിർവഹിച്ചു. വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോഓഡിനേറ്റർ പിടി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.
കൗൺസിലർമാരായ എൻ കെ പ്രഭാകരൻ, റീഷ്ബരാജ്, ലീബ, ഹെഡ്മാസ്റ്റർ സജേഷ്,
ടിവി ഹരിദാസൻ എന്നിവർ സംസാരിച്ചു. പിടിഎ ഭാരവാഹികൾ, ഹരിത കേരളം മിഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് മഷിപ്പേന വിതരണവും നടന്നു. നഗരസഭയിലെ മുഴുവൻ യുപി, ഹൈസ്കൂൾ വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഉപയോഗിച്ച് വലിച്ചെറിയുന്ന പേനകൾക്ക് പകരം ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്ന മഷിപ്പേനയിലൂടെ മാലിന്യത്തിന്റെ അളവ് കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published.

Previous Story

അധ്യാപക നിയമനം

Next Story

എന്‍എസ്എസ് ‘കല്‍പ്പകം 25’ പദ്ധതിക്ക് ജില്ലയില്‍ തുടക്കം

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

08-10-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ വിഭാഗം ഡോ

പേരാമ്പ്രയില്‍ പോളിടെക്‌നിക് കോളേജ്: പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം

പേരാമ്പ്ര ഗവ. പോളിടെക്‌നിക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ

തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കുമെന്ന്