കാപ്പാട് : പുതിയ കാലത്ത് മരങ്ങളെയും പ്രകൃതിയേയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് കാപ്പാട് ഖാദി സൂചിപ്പിച്ചു. മരങ്ങളും വയലുകളും ഇല്ലാതാക്കി പുതിയ ജീവിതശീലങ്ങളുമായി മുന്നോട്ട് പോവുമ്പോൾ പ്രകൃതിയുടെ യഥാർത്ഥ ശൈലിയിൽ മാറ്റം നാം അനുഭവിക്കേണ്ടി വരും. കനിവ് സ്നേഹതീരത്ത് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് തൈ നടൽ കർമ്മം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ ഇല്ല്യാസ് പി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ബഷീർ പി സമാപനം നടത്തി. പി.പി.അശ്റഫ്, സുൽത്താൻ നൂറുദ്ദീൻ അബ്ദുൽ അസീസ്, ഷംനാസ്, കുഞ്ഞിമൊയ്തീൻ, സഫിയ, മായ അഗ് നസ്,സഫീറ എന്നിവർ നേതൃത്വം നൽകി. സ്നേഹതീരം കുടുംബാംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.
Latest from Local News
കെ എസ് ഇ ബി കൊയിലാണ്ടി സൗത്ത് സെക്ഷൻ (പൂക്കാട്) പുതിയ കെട്ടിടത്തിലേക്ക് മാറി. ഡെപ്യൂട്ടി ചീഫ് എൻജിനിയർ ശ്രീരാം ഉദ്ഘാടനം
പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം ബാലുശ്ശേരി എം എൽ എ അഡ്വ: കെ.എം സച്ചിൻ ദേവ് നിർവ്വഹിച്ചു. വേദിയിൽ
കൊയിലാണ്ടി നഗരസഭയിലെ പതിനേഴാം വാർഡിൽ പുതിയതായി നിർമ്മിച്ച മൂന്നു റോഡുകൾ ഉദ്ഘാടനം ചെയ്തു. ദേവസ്വം കുനി ഡ്രൈനേജ് കം റോഡ്, മാവുള്ള
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ചെമ്പ്രകുണ്ടയിൽ നിർമ്മിച്ച എം.സി.എഫ് (Material Collection Facility) ന്റെ ഉദ്ഘാടനം ഡോ. എം.കെ മുനീർ എം.എൽ.എ നിർവ്വഹിച്ചു.
മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ കാര്യത്ത് മുക്ക് സി.കെ.ജി സ്കൂൾ കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ







