ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കുന്നതിനായി നിയോഗിച്ച അഞ്ച് സർവകക്ഷി പ്രതിനിധി സംഘങ്ങൾ ദൗത്യം വിജയകരമായി പൂർത്തിയാക്കി. ശശി തരൂർ എംപിയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും യുഎസ് കോൺഗ്രസിലെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. ഭീകരവാദത്തെ തടയാൻ പാക്കിസ്ഥാൻ ആത്മാർത്ഥ ശ്രമങ്ങൾ നടത്താത്ത പക്ഷം ഒരു ചർച്ചയ്ക്കും ഇന്ത്യ തയ്യാറാവില്ലെന്ന് ശ്രീ തരൂർ പറഞ്ഞു.
