പരിസ്ഥിതി ദിന ക്യാമ്പയിൻ-പേരാമ്പ്ര സോൺ തല ഉദ്ഘാടനം

‘ലോകവ്യാപകമായി പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക’ എന്ന സന്ദേശത്തിൽ ഐക്യ രാഷ്ട്ര സഭ മുന്നോട്ട് വെക്കുന്ന ലോക പരിസ്ഥിതി ദിന പരിപാടികളുടെ ഭാഗമായി എസ്‌ വൈ എസ്‌ പേരാമ്പ്ര സോൺ കമ്മിറ്റി ‘മാലിന്യ മുക്തം” ക്യാമ്പയിൻ ആചരിക്കുന്നു. ക്യാമ്പയിനിന്റെ ഉദ്ഘാടനം ആവള ഗവണ്മെന്റ് ഹോസ്പിറ്റൽ പരിസരത്തു വെച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അംബേദ്കർ പുരസ്‌കാര ജേതാവും ആയ അഷ്‌റഫ്‌ വേളം ഉദ്ഘാടനം ചെയ്തു.

സോൺ പ്രസിഡണ്ട്‌ റസാഖ് ബദവി കുട്ടോത്ത്, ജില്ലാ സാമൂഹികം ഡയറക്ടർ അസീസ് മാസ്റ്റർ കൂരാചുണ്ട്, ഉപാധ്യക്ഷൻ സിദ്ധീഖ് സഖാഫി ചങ്ങരോത്ത്, സോൺ സെക്രട്ടറിമാരായ സുബൈർ സഖാഫി കൈപ്പുറം, അസീസ് മുയിപ്പോത്, റഹീം മാസ്റ്റർ കീഴ്പയ്യൂർ, നജീബ് സഖാഫി പേരാമ്പ്ര നേതൃത്വം നൽകി.
ക്യാമ്പയിനിന്റെ ഭാഗമായി പേരാമ്പ്ര സോണിലെ മുഴുവൻ യൂണിറ്റുകളിലും വിത്യസ്ത പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published.