കെ.എസ്.ആർ.ടി.സി ബസ് എവിടെ എത്തി എന്ന് തത്സമയം അറിയാൻ ചലോ ആപ്പ്. യാത്രയ്ക്ക് മുൻപ് ബസ് എവിടെ എത്തി എന്നറിയാനും ബസ് വൈകിയാണോ ഓടുന്നതെന്ന് അറിയാനും ഒക്കെ ചലോ ആപ്പിലൂടെ എളുപ്പമാകും. സ്മാർട്ട് ഫോണിൽ “CHALO” എന്ന അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. അതിൽ നിങ്ങൾ നിൽക്കുന്ന ലൊക്കേഷൻ കൊടുക്കുമ്പോൾ അത് വഴി കടന്ന് പോകുന്ന ബസുകളുടെ വിവരങ്ങൾ ലഭ്യമാകുന്നതാണ്. അത് പോലെ നിങ്ങൾ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ബസ് ഇപ്പോ എവിടെ എത്തി എന്നറിയാൻ “Track Bus” വഴി അറിയാനും കഴിയും.
ദീർഘദൂര യാത്രക്കാർക്ക് ബസ് എവിടെ എത്തി എന്നറിയാനും ബസിന്റെ നമ്പർ, ബസിൽ സീറ്റ് ലഭ്യമാണോ എന്നുള്ള കാര്യം ഉൾപ്പെടെ അറിയാൻ കഴിയും എന്നുള്ളത് ഏറ്റവും ഉപയോഗപ്രദമാണ്.