കൊല്ലം മഹല്ലിൽ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി

കൊയിലാണ്ടി: ജാഗ്രത സമിതി ആഭിമുഖ്യത്തിൽ കൊല്ലം മഹല്ല് പ്രദേശത്ത് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് ഉജ്വല തുടക്കം. ‘വിവേകമാണ് ശരി ലഹരി വിപത്തിനെതിരെ ജനജാഗ്രത ‘ എന്ന പ്രമേയത്തിൽ വിവിധ പരിപാടികളോടെയാണ് ക്യാമ്പയിൻ നടക്കുന്നത് സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ക്യാമ്പയൻ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പോലീസ് ഓഫീസർ രൻജിഷ് കടവത്ത് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി കെ സിദ്ദീക് അധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ ബാഖവി സന്ദേശ പ്രഭാഷണം നടത്തി.മൻസൂർ ഇർഷാദ് പദ്ധതി അവതരിപ്പിച്ചു അൻസാർ കൊല്ലം ,
വി വി ഫക്രുദ്ദീൻ, കെ എം നജീബ് ടി വി ജാഫർ, ഹസീബ് സഖാഫി, അമീനുല്ല ഫാസിൽ, സുഹൈൽ ഹൈത്തമി, ബിലാൽ കൊല്ലം,മുജീബ് അലി , സി കെ സി അബ്ദുറഹിമാൻ, ടി പി മുത്തുക്കോയ തങ്ങൾ സംസാരിച്ചു

Leave a Reply

Your email address will not be published.