നന്തി ബസാർ: യൂത്ത് ലീഗ്, എം.എസ്.എഫ് കോടിക്കൽ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കണവാടി കുരുന്നുകൾക്കുള്ള പഠനോപകരണ വിതരണം നടത്തി. അങ്കണവാടി പ്രവേശനോത്സവ ദിവസം കരിപ്പോയിൽ അംഗൻവാടിയിൽ യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് പി.കെ മുഹമ്മദലി ഉദ്ഘാടനം നിർവ്വഹിച്ചു.
കോടിക്കൽ അങ്കണവാടിയിൽ വാർഡ് മെംബർ പി ഇൻഷിദയും ഉദ്ഘാടനം നിർവ്വഹിച്ചു. പി.കെ ഹുസൈൻ ഹാജി, കെ അബൂബക്കർ ഹാജി, അസ്ലു കണ്ടോത്ത്, റോഷൻ കോയിലോത്ത്, കെ.റഷീദ്, ഷീബ ടീച്ചർ എന്നിവർ സംസാരിച്ചു







