വീരേന്ദ്രകുമാർ പരിസ്ഥിതിക്കായി കലഹിച്ച ധിഷണാശാലിയായ രാഷ്ട്രീയ നേതാവ് – കെ. ലോഹ്യ

മേപ്പയ്യൂർ : പരിസ്ഥിതി സംരക്ഷണത്തിനായി പേരാടിയ, പതിറ്റാണ്ടുകൾക്ക് ശേഷം വരാൻ പോവുന്ന മാറ്റങ്ങളെ വിശകലനം ചെയ്യാൻ കഴിഞ്ഞ ധിഷണാശാലിയായ രാഷ്ട്രീയക്കാരനായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് ആർ.ജെ.ഡി. സംസ്ഥാന സിക്രട്ടറി കെ. ലോഹ്യ പറഞ്ഞു.
ആർ.ജെ.ഡി മേപ്പയ്യൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച വീരേന്ദ്രകുമാർ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടിവെള്ളം വില കൊടുത്ത് വാങ്ങേണ്ടി വരുമെന്ന് അര നൂറ്റാണ്ട് മുമ്പ് പറഞ്ഞപ്പോൾ ജനം നെറ്റി ചുളിച്ചിരുന്നു.
ദീർഘവീക്ഷണത്തോടെ അദ്ദേഹം പറഞ്ഞ നഗരങ്ങളിലെ ഓക്സിജൻ പാർലറുകളും യാഥാർത്യമാവാൻ പോവുകയാണ്.
രാഷ്ട്രീയക്കാർക്കിടയിലെ എഴുത്തുകാരനും എഴുത്തുകാർക്കിടയിലെ രാഷ്ട്രീയക്കാരനുമായ വീരേന്ദ്രകുമാർ നല്ല പാർലിമെൻ്റെറിയനും പരിസ്ഥിതി സ്നേഹിയും ഉജ്വല വാഗ്മിയും പത്രപ്രവർത്തകനുമായ രാഷ്ടീയക്കാരനുമായിരുന്നെന്നും കെ. ലോഹ്യ പറഞ്ഞു.

നിഷാദ് പൊന്നം കണ്ടി ആദ്ധ്യക്ഷനായി. സുനിൽ ഓടയിൽ, വി.പി. മോഹനൻ, പി. ബാലകൃഷ്ണൻ കിടാവ്, എ.എം. കുഞ്ഞികൃഷ്ണൻ, പി.പി. ബാലൻ, വി.പി. ദാനിഷ്, എൻ.പി. ബിജു, കെ.എം. ബാലൻ, കൃഷ്ണൻ കീഴലാട്ട്, ടി.ഒ. ബാലകൃഷ്ണൻ, പി.കെ. ശങ്കരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.