നിലപാടിൻ്റെ രാജകുമാരൻ പി.ടി. തോമസിൻ്റെ പേരിൽ മാനവ സംസ്കൃതി കോഴിക്കോട് ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ പി.ടി. തോമസ് പുരസ്കാരത്തിന് കല്പറ്റ നാരായണൻ മാസ്റ്ററെ തെരഞ്ഞെടുത്തിരിക്കുകയാണ്. ജൂൺ 4 ന് വൈകു: 3.30 മണിക്ക് കൊയിലാണ്ടി കൊല്ലം ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ (കൊല്ലം ചിറക്ക് സമീപം) നടക്കുന്ന ചടങ്ങിൽ വെച്ച് കെ.പി സി.സി വർക്കിംഗ് പ്രസിഡണ്ട് പി സി വിഷ്ണുനാഥ് എം.എൽ എ കല്പറ്റ നാരായണൻ മാസ്റ്റർക്ക് പുരസ്കാരം സമ്മാനിക്കും. ചടങ്ങിൽ ഡി.സി.സി പ്രസിഡണ്ട് അഡ്വ. പ്രവീൺകുമാർ മുഖ്യാതിഥിയായിരിക്കും. മാനവ സംസ്കൃതി ചെയർമാൻ അനിൽ അക്കരെ (മുൻനനനനന എം.എൽ.എ) അനുസ്മരണ പ്രഭാഷണം നടത്തും.
