സിന്തറ്റിക് ലഹരിക്കെതിരെ പടയൊരുക്കവുമായി പയ്യോളിയിൽ ‘പട’

അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന സിന്തറ്റിക് രാസലഹരി മാഫിയക്കെതിരെ ആഞ്ഞടിക്കാനുള്ള തയ്യാറെടുപ്പിലാണ് പയ്യോളിയിൽ പുതുതായി രൂപം കൊണ്ട ‘പട’ എന്ന പോരാട്ട വേദി. മുനിസിപ്പാലിറ്റിയുടെ മുക്കിലും മൂലയിലും ചെന്ന് പ്രചരണം നടത്താനും, നാട്ടിലെ ഓരോ പൗരനെയും ഇതിൻ്റെ കണ്ണിയാക്കാനും ഉള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ ഒളിഞ്ഞും തെളിഞ്ഞും ലഹരി വില്പന നടത്തുന്ന മാഫിയകളെ കണ്ടെത്താനും, കൗൺസിലിംഗ് വഴി ലഹരി ബാധിതരെ പിന്തിരിപ്പിക്കാനും, രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിക്കാൻ വിവിധ സബ് കമ്മിറ്റികളും സ്കോർഡുകളും, യൂത്ത്, വനിതാ വേദികളും രൂപീകൃതമായിട്ടുണ്ട്.

പയ്യോളി ഐ.പി.സി ഹാളിൽ നടന്ന സംഘാടകസമിതി യോഗത്തിൽ റാണാ പ്രതാപ് കെ.പി.(ചെയർമാൻ) രമേശൻ കൊക്കാലേരി (കൺവീനർ) കൗൺസിലർ സുനൈദ് എ.സി (ട്രഷറർ) എന്നിവർ പങ്കെടുത്തു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല്പതോളം എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കാളികളായി. ആദ്യപടി എന്ന നിലയ്ക്ക് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ രാത്രി 10 മണിക്ക് ശേഷം യൂത്ത് വിംഗ് ലഹരി കേന്ദ്രങ്ങൾ കണ്ടെത്താനുള്ള പ്രവർത്തനങ്ങളും നടത്തിവരികയാണ്.

Leave a Reply

Your email address will not be published.

Previous Story

ഷാജി മാസ്റ്റർ അധ്യാപക പുരസ്കാരം ഗോപകുമാർ ചാത്തോത്ത് ഏറ്റുവാങ്ങി

Next Story

പൂക്കാട്ടിൽ നിന്ന് 52 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..     1.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ. എം 9.30

അത്തോളി തോരായി മണാട്ട് നീലി അന്തരിച്ചു

അത്തോളി: തോരായി മണാട്ട് നീലി (102) അന്തരിച്ചു. ഭർത്താവ്: പരേതനായ മണാട്ട് കേളൻ. മക്കൾ:ശങ്കരൻ,ശ്രീധരൻ, കൃഷ്ണൻ,മീര,സത്യഭാമ, സുരേഷ്,സതി,ലീല്ലി, പരേതരായ മാധവൻ,മാധവി. മരുമക്കൾ:കമലാക്ഷി,ശോഭന,സുജന്ത,പ്രമീള,മോഹനൻ,ജയപ്രകാശൻ,ചന്ദ്രൻ,

ഉപ്പിലാറമല ഖനനം അവസാനിപ്പിക്കണം. യൂത്ത് കോൺഗ്രസ്

ചെമ്മരത്തൂർ ഉപ്പിലാറമല ജനനം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടും ഒരു നടപടിയുമില്ലാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന

എൻഎച്ച് ഹൈവേ അശാസ്ത്രീയ നിർമ്മാണം- കുന്ന്യോറമല നിവാസികളുടെ പോരാട്ടത്തിന് ആർ വൈ എഫിൻ്റെ ഐക്യദാർഢ്യം

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആർ വൈ എഫ് സംസ്ഥാന കമ്മിറ്റി – സമര സഞ്ജമാകാം പരിസ്ഥിതിക്കായ് കാമ്പയിൻ്റെ ഭാഗമായി ആർ

കെ.എസ്.എസ്.പി.യു ഇരിങ്ങൽ യൂനിറ്റ് ” ലോക പരിസ്ഥിതി ദിനം ” ആചരിച്ചു

“നട്ടുനനച്ചു വളർത്തിടാം ഇന്ന് നല്ല നാളെകൾ പൂവിടാനായി ” എന്ന സന്ദേശവുമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂനിറ്റിൻ്റെ