കൊച്ചി തീരത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായി

കൊച്ചി തീരത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായി. സംസ്ഥാന ദുരന്തനിവാരണ നിധിയില്‍നിന്ന് 1000 രൂപവീതം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. താല്‍കാലിക ആശ്വാസം എന്ന നിലയിലാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനുള്ള നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കി.

കപ്പല്‍ അപകടം മൂലം പ്രശ്‌നമുണ്ടായ തീരദേശങ്ങളിലുള്ള തൊഴിലാളികള്‍ക്കാണ് സഹായധനം പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ 78498 മത്സ്യബന്ധന കുടുംബങ്ങള്‍ക്കും 27020 മത്സ്യബന്ധന അനുബന്ധ തൊഴിലാളി കുടുംബങ്ങള്‍ക്കുമാണ് ധനസഹായം ലഭിക്കുക. ഒന്നരലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ആറുകിലോ അരിവീതവും നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.

രണ്ടാഴ്ചയായി കേരളത്തിലെ മത്സ്യബന്ധന മേഖല വലിയ തോതിലുള്ള തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കപ്പല്‍ അപകടത്തില്‍പെട്ടതിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കുണ്ടായിരുന്നു. ഇതോടൊപ്പം ആളുകള്‍ ഭയത്താല്‍ മത്സ്യം വാങ്ങാത്ത സാഹചര്യവും നിലനിന്നിരുന്നു. ഇത്തരത്തില്‍ ജനങ്ങള്‍ കഷ്ടപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.

കപ്പൽ അപകടത്തിൽ അർഹമായ നഷ്‌ടപരിഹാരം വാങ്ങിയെടുക്കലിനാണ്‌ സർക്കാർ അടിയന്തിര പ്രാധാന്യം നൽകുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി നാശനഷ്‌ടം ശാസ്‌ത്രീയമായി തിട്ടപ്പെടുത്തും. മത്സ്യതൊഴിലാളികൾക്ക്‌ എത്രയും വേഗം ജീവസന്ധാരണത്തിനുള്ള സാഹചര്യം ഒരുക്കുകയാണ്‌ സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷ വിലയിരുത്താൻ സുപ്രീം കോടതി നിയോഗിച്ച മേൽനോട്ടസമിതിയുടെ ഉപസമിതി അണക്കെട്ട് സന്ദർശിച്ചു

Next Story

യൂത്ത് ലീഗ്, എം.എസ്.എഫ് കോടിക്കൽ ശാഖ കമ്മിറ്റി അങ്കണവാടി കുരുന്നുകൾക്ക് സ്നേഹ സമ്മാനം നൽകി

Latest from Main News

ബോളിവുഡ് നടന്‍ സൽമാൻ ഖാൻ കോഴിക്കോട്ട് വരുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍

ബോളിവുഡ് നടന്‍ സൽമാൻ ഖാൻ കോഴിക്കോട്ട് വരുമെന്ന് കായികമന്ത്രി വി.അബ്ദുറഹിമാന്‍. അടുത്ത ദിവസം കോഴിക്കോട് സ്റ്റേഡിയത്തിൽ വ്യത്യസ്തമായ ഒരു ബൈക്ക് റേസ്

ഡിജിറ്റല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യ വില്ലേജായി തുറയൂര്‍

ഡിജിറ്റല്‍ സര്‍വേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ജില്ലയിലെ ആദ്യ വില്ലേജായി കൊയിലാണ്ടി താലൂക്കിലെ തുറയൂര്‍. ഭൂരേഖകള്‍ റവന്യൂ ഭരണത്തിലേക്ക് കൈമാറുന്നത്തിന്റെ ഭാഗമായി സര്‍വേ

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു: ആകെ 2.84 കോടി വോട്ടർമാർ

 ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,84,46,762 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ

കുറ്റ്യാടിക്കടുത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഉറിതൂക്കി മല സന്ദർശിച്ച് മലയിറങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു യുവാവ് മരിച്ചു

കുറ്റ്യാടിക്കടുത്തെ വിനോദ സഞ്ചാര കേന്ദ്രമായ ഉറിതൂക്കി മല സന്ദർശിച്ച് മലയിറങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു യുവാവ് മരിച്ചു. രണ്ട് യുവാക്കൾക്ക്

പിഎം ശ്രീ: ശിവൻകുട്ടി – ബിനോയ് വിശ്വം കൂടിക്കാഴ്ച പരാജയം

പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിലുണ്ടായ പൊട്ടിത്തെറിയിൽ അനുനയ നീക്കം ശക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സിപിഐ ആസ്ഥാനത്തെത്തി സംസ്ഥാന സെക്രട്ടറി