സിവില്‍ പോലീസ് ഓഫീസര്‍ ഒ കെ സുരേഷ് രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച ‘നേര്’ ലഹരി വിരുദ്ധ വിഷ്വല്‍ ആല്‍ബം പ്രകാശനം ചെയ്തു

കൊയിലാണ്ടി: ലഹരിക്കെതിരെ ഞങ്ങളും എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഒ കെ സുരേഷ് രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച നേര് എന്ന ലഹരി വിരുദ്ധ വിഷ്വല്‍ ആല്‍ബം പ്രകാശനം ചെയ്തു. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജു ഐപിഎസ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. കൊയിലാണ്ടി ഗവണ്‍മെന്റ് ഐടിഐ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്യാമ്പസ് ഹാളില്‍ നടന്ന ചടങ്ങില്‍ എസ് എച്ച് ഒ ശ്രീലാല്‍ ചന്ദ്രശേഖരന്‍ അധ്യക്ഷം വഹിച്ചു.

ക്യാമ്പസ് പ്രിന്‍സിപ്പല്‍ ബെന്‍സണ്‍ ടി ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍, മധുലാല്‍ കൊയിലാണ്ടി, മുരളീധരന്‍ വി വി, കൂമുള്ളി കരുണാകരന്‍, സുരേഷ് കെ രാമന്‍, പ്രവിജാ മണവാളന്‍, ഷിയ എയ്ഞ്ചല്‍, രവി കാപ്പാട്, ശോഭ എന്‍ ടി, ഷാജി പയ്യോളി, ദിനേശന്‍ പി, ബാബു കല്ലറയില്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഷംസു, ക്യാമ്പസ് വിദ്യാര്‍ത്ഥികളും പോലീസ് ഉദ്യോഗസ്ഥരും അടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു

Leave a Reply

Your email address will not be published.