മേപ്പയ്യൂരിൽ തെരുവ് നായകൾ വിലസുന്നു പൊറുതി മുട്ടി നാട്ടുകാർ ; പ്രക്ഷോഭവുമായി കോൺഗ്രസ്

 

മേപ്പയ്യൂർ പഞ്ചായത്തിൽ തെരുവ് നായ ശല്യം ഭിതി ജനകമയ അവസ്ഥയിൽ. മേപ്പയൂർ ടൗണിലും ഗ്രാമിണ മേഖലകളിലും നായകൾ പെരുകുകയാണ്. തെരുവ് പട്ടികൾക്കെതിരെ നടപടി ആവശ്യപ്പെട്ട്

മേപ്പയ്യൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ജൂൺ അഞ്ചിന് രാവിലെ 10 മണിക്ക് കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തും. മേപ്പയ്യൂർ പരിസര പ്രദേശങ്ങളിൽ നിത്യേനെ തെരുവ് നായകളുടെ അക്രമണത്തിന് കുട്ടികളടക്കം ഇരയാക്കുകയാണ്. നിരവധി തവണ പട്ടികളുടെ ആക്രമണം ഉണ്ടായിട്ടും യാതൊരു നടപടിയും എടുക്കാത്ത സർക്കാർ നടപടിയിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് പി.കെ. അനീഷ് അധ്യക്ഷത വഹിച്ചു. ഡി. സി. സി. സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ, ശ്രീ നിലയം വിജയൻ, സി.പി. നാരായണൻ,സത്യൻ വിളയാട്ടൂർ, ഇ. കെ. മുഹമ്മദ് ബഷീർ പറമ്പാട്ട് സുധാകരൻ ,സി.എം ബാബു, സുധാകരൻ പുതു ക്കുളങ്ങര, രവിന്ദ്രൻ വള്ളിൽ, ഷബീർ ജന്നത്ത്, ടി.കെ അബ്ദുറഹിമാൻ, ആർ.കെ. രാജീവ്, പെരുംമ്പട്ടാട്ട് അശോകൻ, പി.കെ. രാഘവൻ, അന്തേരി ഗോപാലകൃഷ്ണൻ പ്രസന്നകുമാരി കുഴിക്കൽ , റിഞ്ചു രാജ് ഐ.ഡി,എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 05 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Next Story

പ്ലസ് വൺ ആദ്യ അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ഇന്ന് വൈകീട്ട് അഞ്ചിന് അവസാനിക്കും

Latest from Local News

ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയ കട ആരോഗ്യവകുപ്പ് അടപ്പിച്ചു

എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന കട താത്കാലികമായി അടച്ചുപൂട്ടി. ഉപയോഗശൂന്യമായ,ബീഫ്, ചിക്കൻ,

കൊയിലാണ്ടി കണയങ്കോട് മൈത്രി റോഡ് വരകുന്നുമ്മൽ ദിനേശൻ അന്തരിച്ചു

കൊയിലാണ്ടി കണയങ്കോട് മൈത്രി റോഡ് വരകുന്നുമ്മൽ ദിനേശൻ (55) അന്തരിച്ചു. കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരനാണ്. ഭാര്യ : ഭവിജ.

മരളൂർ മഹാദേവ ക്ഷേത്രത്തിൽ ചെമ്പോല പതിച്ച ശ്രീകോവിൽ സ്പെതംബർ ഒമ്പതിന് സമർപ്പണം നടത്തും

കൊയിലാണ്ടി: പുനരുദ്ധാര പ്രവർത്തനത്തിൻ്റെ ഭാഗമായി അരക്കോടി രൂപ ചെലവിൽ ചെമ്പോല പതിച്ച് നവീകരിച്ച മരളൂർ മഹാദേവ ക്ഷേത്ര ശ്രീകോവിൽ തന്ത്രി തൃശൂർ

ഐ.എൻ.ടി.യു സി. കേരള മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ കൊയിലാണ്ടി മുൻസിപ്പൽ ഓഫീസിലേക്ക് പ്രകടനവും മാർച്ചും നടത്തി

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവൻ റോഡുകളും നന്നാക്കി ഗതാഗതയോഗ്യമാക്കി ഓട്ടോ തൊഴിലാളികളുടെ ദുരിത പൂർണ്ണമായ ഓട്ടോസർവ്വീസിന് അറുതി വരുത്താനുള്ള നടപടികൾ മുനിസിപ്പാലിറ്റി

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വയോജന ക്ലബ് ശില്പശാലയും ആരോഗ്യക്ലാസും സംഘടിപ്പിച്ചു

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വയോജന ക്ലബ് ശില്പശാലയും ആരോഗ്യക്ലാസും സംഘടിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് എഫ് എഫ് ഹാളിൽ  വയോജന ക്ലബ് ശില്പശാലയും തുടർന്ന്