പയ്യോളി: പതിനഞ്ച് പതിറ്റാണ്ട് മുമ്പ് കൊച്ചുകൊച്ചു സൗകര്യങ്ങളുമായി തുടങ്ങി, പയ്യെ പയ്യെ വളർന്ന് പന്തലിച്ച കണ്ണംകുളം എ .എൽ .പി സ്കൂൾ ഇന്ന് നിറവിന്റെ പ്രകാശത്തിലാണ്. പയ്യോളി രണ്ടാം ഗേറ്റ് റോഡിൻ്റെ പാർശ്വ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിൽ ലഹരി വിരുദ്ധ ഗാനത്തോടെ, കുഞ്ഞുങ്ങളുടെ ആഹ്ലാദ തിമിർപ്പോടെ പ്രവേശനോത്സവം നിറപ്പകിട്ടാർന്ന ഒന്നായി. മുൻസിപ്പൽ കൗൺസിലർ റസാഖ് എ.പി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡണ്ട് രന്യ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സുഭാഷ് മാസ്റ്റർ, സതീശൻ, മാനേജർ രമേശൻ മാസ്റ്റർ, മുനീറ ടീച്ചർ, ഗോപിനാഥ് സി .പി, സുബൈർ എടവലത്ത്, രജീഷ് .പി എന്നിവർ സംസാരിച്ചു. തുടർന്ന്, വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
Latest from Local News
നടുവത്തൂർ : നടേരിക്കടവ് ഉള്ളാടേരി റഫ്സിന (38) അന്തരിച്ചു. പിതാവ്: വടക്കര ഹുസൈൻ ( തെരുവത്തക്കടവ്) ഉമ്മ : സൈനബ. ഭർത്താവ്
കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.
ചേമഞ്ചേരി : പൂക്കാട് പുളിയത്താവിൽ ദേവകി അമ്മ (92) അന്തരിച്ചു. ഭർത്താവ്: പരേതനായ യു പി കൃഷ്ണൻ നായർ .മക്കൾ: മുരളീധരൻ
തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. കൊച്ചു വീട്ടിൽ
കോഴിക്കോട് : പ്രശസ്ത മനോരോഗ വിദഗ്ദ്ധൻ ഡോ. കെ.എസ്. മോഹൻ കോഴിക്കോട്ട് അന്തരിച്ചു. കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് സ്വദേശിയായ ഡോ. മോഹൻ, ദീർഘകാലം