കൈപ്രം അങ്കണവാടി പ്രവേശനോത്സവം നടത്തി

പേരാമ്പ്ര കൈപ്രം വാർഡ് രണ്ട് അങ്കണവാടിയിൽ ജനപങ്കാളിത്തത്തോടെ വിപുലമായ രീതിയിൽ അങ്കണവാടി പ്രവേശനോത്സവം ടി കെ ബാല കുറുപ്പിന്റെ അധ്യക്ഷതയിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പിടി അഷ്റഫ് ഉദ്ഘാടനം നിർവഹിച്ചു. കെ വി കുഞ്ഞബ്ദുള്ള ഹാജി, കെ എം സുധാകരൻ,പി കെ മുഹമ്മദ് റാഫി, സുധാകരൻ നായർ കുതിരോട്ട് നിഷ കെ പി, ദാമോദരൻ കൈപ്പുറം, ജെ പി എച്ച് എൻ സിമി, എം എൽ എസ് പി ഷൈനി, ഓ രാജീവൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. അങ്കണവാടി വർക്കർ സി കെ ഇന്ദിര സ്വാഗതം പറഞ്ഞ ചടങ്ങിൽ രജില നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.