വില്യാപ്പള്ളി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജലജീവൻ മിഷൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുടിവെള്ള കണക്ഷൻ നൽകുന്നതിനും പൈപ്പിടാനുമായി കോൺക്രീറ്റ് റോഡുൾപ്പെടെ പൊളിച്ചു മാറ്റിയവ സമയബന്ധിതമായി നവീകരിക്കാത്തതിൻ്റെ ഫലമായി ജനങ്ങൾ അങ്ങേയറ്റം ദുരിതമനുഭവിക്കുകയാണ്. മഴക്കാലമായതോടെ പ്രശ്നങ്ങൾ സങ്കീർണ്ണമാവുകയാണ്. ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്തും ജലജീവൻ മിഷൻ അധികൃതരും കാണിക്കുന്ന നിസ്സംഗതയിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്. കാൽ നടയാത്രക്കാരും ഇരു ചക്ര വാഹനങ്ങളും പലപ്പോഴായി അപകടത്തിൽ പെട്ടിട്ടും ഇക്കാര്യത്തിൽ അധികൃതർ കാണിക്കുന്ന അലംഭാവം കൈവെടിയണമെന്നും കാലതാമസം വരുത്താതെ റോഡുകൾ നവീകരിക്കണമെന്നും വില്യാപ്പള്ളി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് അജ്മൽ മേമുണ്ട ആവശ്യപ്പെട്ടു. മേമുണ്ട സ്കൂളിലേക്കും ,എം.ഇ.എസ് കോളേജിലേക്കും, വില്ല്യാപ്പള്ളി എം.ജെ. സ്കൂളിലേക്കുമുള്ള വലിയ വാഹനങ്ങൾ മേമുണ്ട-അമരാവതി റോഡിൽ കുടുങ്ങുന്നത് പതിവായിരിക്കുകയാണ്. റോഡുകൾ ഉടൻ ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ അതിശക്തമായ സമരപരിപാടികൾ ആരംഭിക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Latest from Local News
തിക്കോടിയില് റെയില്വേ ഗേറ്റ് കീപ്പറെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അക്കം വീട്ടിൽ രജീഷ് (കുട്ടൻ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ
വിയ്യൂർ ‘ഉജ്ജ്വല’ റെസിഡന്റ്സ് അസ്സോസിയേഷന്റെ 3-ാം വാർഷികാഘോഷം 24-ന് വിയ്യൂരിൽ നടന്നു. പ്രശസ്ത നാടക നടനും സംവിധായകനുമായ ഉമേഷ് കൊല്ലം ഉദ്ഘാടനം
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ആർ ജെ ഡി ക്ക് നൽകാൻ എൽ ഡി എഫ് ധാരണ. തിരുവങ്ങൂർ ഡിവിഷനിൽ
നടേരി ആഴാവിൽ കരിയാത്തൻ ക്ഷേത്രത്തിന്റെ കരിങ്കല്ല് പാകി നവീ കരിച്ച തിരുമുറ്റത്തിൻ്റെ സമർപ്പണ ചടങ്ങ് ഭക്തി നിർഭരമായി. വെള്ളിയാഴ്ച രാവിലെ ക്ഷേത്രം
ചെങ്ങോട്ടുകാവ് : മേലൂർ ഇൻശാഹ് വീട്ടിൽ അബ്ദു റഹിമാൻ (73) അന്തരിച്ചു. ഭരൃ: നഫീസ. മക്കൾ: സമീറ, അർഷാദ്, സഹദ്, ഷംന.







