കൃഷിശാസ്ത്രജ്ഞരുമായി അഭിമുഖം നടത്തി ചേളന്നൂരിലെ കർഷകർ

ചേളന്നൂർ : ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ കാർഷിക മുന്നേറ്റ യജ്ഞത്തിൻ്റെ (വികസിത കൃഷി സങ്കൽപ്പ് അഭിയാൻ) ഭാഗമായി കർഷക മുഖാമുഖം പരിപാടി ഇച്ചന്നൂർ സ്കൂൾ ഹാളിൽ നടന്നു. കൃഷി വിജ്ഞാൻ കേന്ദ്രം സയൻ്റിസ്റ്റ് പ്രദീപ് ബി അധ്യക്ഷതയി. വാർഡ് മെമ്പർ ഇ.എം പ്രകാശൻ കർഷക മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ജിജിഷ പി.കെ.ആമുഖഭാഷണം നടത്തി.

ഫിഷറീസ് ശാസ്തജ്ഞരായ ഡോ: ലാലി എസ്സ് ജെ ( Cl F T കൊച്ചിൻ ), ഡോ. എഴിൽ നിലവൻ (ClFT കൊച്ചിൻ), ഡോ. വൈശാഖ് ജി (സയന്റിസ്റ്റ് C M FRI കൊച്ചിൻ) ജിന്റോ, (S MAM റിസോസ് പെഴ്സൺ, ) കർഷകരുമായി കൃഷി നൂതന രീതി, സാധ്യതകൾ സാങ്കേതികവിദ്യകൾ, കേന്ദ്ര സംസ്ഥാന കാർഷിക പദ്ധതികൾ, കർഷകരുടെ അനുഭവങ്ങൾ എന്നിവ കൊണ്ട് കർഷകരുടെ സംവാദം തികച്ചു വ്യതസ്തവും പുതിയ അറിവുകൾ പങ്കുവെക്കുന്നതുമായി. കർഷകരുടെ ഭാഗത്തു നിന്ന് പി ശ്രീധരൻ, സഹദേവൻ, കെ.ഉന്നതി തലവൻ ശ്രീ കോരൻ, പി സത്യൻ, കരിങ്ങാളി വിജയൻ, മുരളീധരൻ ഇല്ലത്ത് എന്നിവർ ചർച്ചയിൽ സംസാരിച്ചു. കൃഷി അസി.ജയ്സൽ കെ കെ കർഷസംവാദം നിയന്ത്രിച്ചു.

Leave a Reply

Your email address will not be published.