പ്രീമെട്രിക്/പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ കുക്ക്, വാച്ച്മാന്‍ നിയമനം

കോഴിക്കോട് പട്ടികവര്‍ഗ വികസന ഓഫീസിന് കീഴിലെ പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കുക്ക്, വാച്ച്മാന്‍, മെസ്ബോയ് തസ്തികകളില്‍ പട്ടികവര്‍ഗക്കാരായ യുവതീ-യുവാക്കളെ നിയമിക്കും. ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയാറുള്ളവര്‍ക്ക് അപേക്ഷിക്കാം.

കുക്ക്- പുതുപ്പാടി, വടകര പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ഒരു ഒഴിവ് വീതവും കുന്ദമംഗലത്ത് രണ്ടും ഈസ്റ്റ്ഹില്ലില്‍ മൂന്നും പൂളക്കടവ് പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ രണ്ടും ഒഴിവാണുള്ളത്. യോഗ്യത: ഏഴാം ക്ലാസ് പാസ്. ഗവ. അംഗീകൃത സ്ഥാപനത്തില്‍നിന്ന് ഫുഡ് പ്രൊഡക്ഷനില്‍ കെജിസിഇ അഭിലഷണീയം.
വാച്ച്മാന്‍- കുന്ദമംഗലം പ്രീമെട്രിക് ഹോസ്റ്റലിലും പൂളക്കടവ് പോസ്റ്റ്മെട്രിക് ഹോസ്റ്റലിലും ഒരോ ഒഴിവ് വീതം. യോഗ്യത: ഏഴാം ക്ലാസ് പാസ്.
മെസ്ബോയ്- പൂളക്കടവ് പോസ്റ്റ്മെട്രിക് ഹോസ്റ്റലില്‍ ഒരു ഒഴിവ്. യോഗ്യത -ഏഴാം ക്ലാസ് പാസ്.
പ്രായപരിധി: 2025 ജനുവരി ഒന്നിന് 20-45. പിഎസ്‌സി/എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം വരുന്നത് വരെയാകും താല്‍ക്കാലിക നിയമനം. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, ജനന തിയതി എന്നിവ തെളിയിക്കുന്ന രേഖകളുടെ ഒറിജിനല്‍, പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ പത്തിന് കോഴിക്കോട് ട്രൈബല്‍ ഡെവവലപ്മെന്റ് ഓഫീസില്‍ രാവിലെ 11ന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിനെത്തണം. ഫോണ്‍: 0495 2376364.

Leave a Reply

Your email address will not be published.